×
login
ഇന്ത്യയെ തൊടാന്‍ അവര്‍ക്കാകില്ല; ചൈനീസ് സൈബര്‍ ആക്രമണ നീക്കത്തെ ഐഎസ്ആര്‍ഒ വിജയകരമായി ചെറുത്തു; വെളിപ്പെടുത്തലുമായി ഇസ്രൊ ചെയര്‍മാന്‍

സൈബര്‍ ആക്രമണങ്ങള്‍ നിരന്തരമായ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ചൈന ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പരാജയപ്പെടുകയാണ്. ചൈനീസ് ആക്രമണങ്ങളോട് വിജയകരമായി പൊരുതി നില്‍ക്കുകയാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു.

ബെംഗളൂരു: ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളില്‍ ആര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ലെന്ന് ഐഎസ്ആര്‍ഒ. ഇന്റര്‍നെറ്റ് ഉള്‍പ്പെടെ പൊതുസഞ്ചയവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വതന്ത്രവും ഒറ്റപ്പെട്ടതുമായ നെറ്റ്‌വര്‍ക്ക് സംവിധാനമാണ് ഇന്ത്യക്ക് ഉള്ളതെന്നും ഐഎസ്ആര്‍ഒ മേധാവി കെ. ശിവന്‍ അറിയിച്ചു.  

സൈബര്‍ ആക്രമണങ്ങള്‍ നിരന്തരമായ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ചൈന ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പരാജയപ്പെടുകയാണ്. ചൈനീസ് ആക്രമണങ്ങളോട് വിജയകരമായി പൊരുതി നില്‍ക്കുകയാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിക്കുന്നതായി അമേരിക്കയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2012 മുതല്‍ 2018 വരെ ചൈനീസ് ഹാക്കര്‍മാര്‍ ഇത്തരത്തില്‍ നുഴഞ്ഞു കയറാന്‍ പരിശ്രമിച്ചിരുന്നുവെന്ന് അമേരിക്ക ആസ്ഥാനമായ ചൈന എയ്‌റോ സ്‌പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്.  

ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് തകര്‍ക്കാന്‍ കഴിയുന്ന സാറ്റ്‌ലൈറ്റ് മിസൈല്‍ വേധസംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നു. ഇതിനെയാണ് ചൈനീസ് ഹാക്കര്‍മാര്‍ ഒടുവില്‍ ലഭ്യമിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അത്ര പെട്ടെന്ന് ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളില്‍ എത്തിപ്പെടാന്‍ സാധിക്കില്ലെന്ന് കെ. ശിവന്‍ പറഞ്ഞു.  

 

 

  comment

  LATEST NEWS


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍


  54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 761 പേര്‍


  ഗോവയില്‍ ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ ചിദംബരം രാജിവെയ്ക്കണമെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.