×
login
സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ ഡിജിറ്റൈസേഷന്‍; കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു.

സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ വൃക്ഷത്തൈ നടീല്‍ പരിപാടിയും മന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂദല്‍ഹി:  കേന്ദ്ര പൊതുമേഖല സ്ഥാപനമായ സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ ഡിജിറ്റൈസേഷന്‍  ആരംഭിച്ചു. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴില്‍ ഇ-ഓഫീസ് തുറന്ന്   കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഡിജിറ്റല്‍ ഇന്ത്യ മിഷന്‍ പ്രധാനമന്ത്രിയുടെഒരു അഭിലാഷമാണ്. സുതാര്യതയും സദ്ഭരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ  രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന പദ്ധതിയാണിത്. കോവിഡ്  ലോക്ക്ഡൗണ്‍ കാലഘട്ടങ്ങളില്‍ രാജ്യം ഡിജിറ്റൈസേഷന്റെ ഫലങ്ങള്‍ ആസ്വദിച്ചു. ജോലി ചെയ്യുന്നതില്‍ വേഗത ഉണ്ടാകുക,  സുതാര്യത പ്രോത്സാഹിപ്പിക്കുക, ഉത്തരവാദിത്തം കൊണ്ടുവരിക,പേപ്പറിന്റെ ഉപയോഗം കുറയ്ക്കുക തുടങ്ങി നിരവധി ഗുണഫലങ്ങളാണ് ഡിജിറ്റൈസേഷന്‍ മുലം ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ വൃക്ഷത്തൈ നടീല്‍ പരിപാടിയും മന്ത്രി ഉദ്ഘാടനം ചെയ്തു. കാമ്പസ് പച്ചയായി നിലനിര്‍ത്താനുള്ള കമ്പനിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച മന്ത്രി  വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍  സൂക്ഷ്മതലത്തില്‍ പരിപാലിക്കേണ്ടത്  ആവശ്യമാണെന്നും പറഞ്ഞു.

പരിസ്ഥിതിയെയും ചുറ്റുപാടുകളെയും  പരിപാലിക്കേണ്ടതത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടിയാണ്. ഡോ. ജിതേന്ദ്ര സിംഗ പറഞ്ഞു. കമ്പനിയുടെ സോളാര്‍ പാര്‍ക്കും മന്ത്രി സന്ദര്‍ശിച്ചു.

സിഎംഡി പ്രകാശ് ജയിന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു

 

  comment
  • Tags:

  LATEST NEWS


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.