×
login
ഐബിഎസിലെ ലതാ നായര്‍‍ക്ക് വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം

ഐബിഎസ് സോഫ്റ്റ് വെയറിന്റെ തിരുവനന്തപുരം കേന്ദ്രത്തിന്റെ മേധാവി കൂടിയാണ് ലതാ നായര്‍.

തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്റെ സര്‍വീസ് ഡെലിവറി വിഭാഗം മേധാവിയായ ലതാ നായര്‍ 2022 ലെ വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊഴിലിടങ്ങളിലേയും വ്യക്തിഗത മേഖലകളിലേയും സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു ബിഎസ് ഫോറം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്.

മുംബൈയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡ് ഹോട്ടലില്‍ നടന്ന മൂന്നാമത് വനിതാ ശാക്തീകരണ ഉച്ചകോടിയിലാണ് പുരസ്‌ക്കാരം  പ്രഖ്യാപിച്ചത്. ഐബിഎസിലെ വനിതാ ജീവനക്കാര്‍ക്കിടയില്‍ മാര്‍ഗനിര്‍ദേശത്താലും പ്രചോദനകരമായ ദൗത്യങ്ങളാലും ശ്രദ്ധേയായ ലതയുടെ സംഭാവനകളാണ് പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയതെന്ന് വിദഗ്ധ സമിതി വിലയിരുത്തി.


ഐബിഎസ് ഗ്രൂപ്പ് സ്ഥാപിതമായ 1997 ല്‍ തന്നെ ജോലിക്ക് കയറിയ ലതാ നായര്‍ സ്ഥാപനത്തിന്റെ ആദ്യ 55 ജീവനക്കാരില്‍ ഒരാളാണ്. നിലവില്‍ ഐബിഎസിലെ വനിതാ ജീവനക്കാരില്‍ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന ലത 700 ഓളം ഐടി പ്രൊഫഷണലുകളെ നിയന്ത്രിക്കുകയും സങ്കീര്‍ണമായ ഐടി പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. ഐബിഎസ് സോഫ്റ്റ് വെയറിന്റെ തിരുവനന്തപുരം കേന്ദ്രത്തിന്റെ മേധാവി കൂടിയാണ് ലതാ നായര്‍.

 

  comment

  LATEST NEWS


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


  അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും


  നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.