×
login
6 എക്‌സ് സൂം, 50 എംപി ട്രിപിള്‍ ക്യാമറ; വാതില്‍പ്പടി ഫ്രീ സര്‍വീസ്; വിലയും കുറവ്; ലാവ ബ്ലെയ്‌സ് പ്രോ അവതരിപ്പിച്ചു

ഉയര്‍ന്ന പ്രകടനവും മികച്ച ക്യമാറയും ക്ലാസി പ്രീമിയം അനുഭൂതിയും തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്ലെസ് പ്രോ പുറത്തിറക്കിയിരിക്കുന്നതെന്ന് ലാവ പ്രൊഡക്ട്‌സ് വിഭാഗം മേധാവി തേജീന്ദര്‍ സിങ് പറഞ്ഞു.

കൊച്ചി: ഇന്ത്യന്‍ സ്മാര്‍ട്ട്  ഫോണ്‍ നിര്‍മാതാക്കളായ ലാവ ഇന്റര്‍നാഷണല്‍ ഏറ്റവും പുതിയ മോഡല്‍ ലാവ ബ്ലെയ്‌സ് പ്രോ അവതരിപ്പിച്ചു.  അവതരണവേളയില്‍ ബ്രാന്‍ഡ് അംബാസിഡറായി  സിനിമാതാരം കാര്‍ത്തിക്  ആര്യ രംഗത്തെത്തി. സ്‌റ്റൈലിഷ് രൂപകല്പനയില്‍  6 എക്‌സ് സൂം, 50 എംപി ട്രിപിള്‍ ക്യാമറ തുടങ്ങിയ നിരവധി സവിഷേതകളുമായാണ്  ലാവ ബ്ലെയ്‌സ് പ്രോ എത്തുന്നത്. ഡെമോ അറ്റ് ഹോം സേവനവും ഇതോടൊപ്പം ബ്ലെയ്‌സ് പ്രോയ്ക്കു വേണ്ടി അവതരിപ്പിച്ചിട്ടുണ്ട്.  

ഉയര്‍ന്ന പ്രകടനവും മികച്ച ക്യമാറയും ക്ലാസി പ്രീമിയം അനുഭൂതിയും തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്ലെസ് പ്രോ പുറത്തിറക്കിയിരിക്കുന്നതെന്ന് ലാവ പ്രൊഡക്ട്‌സ് വിഭാഗം മേധാവി തേജീന്ദര്‍  സിങ് പറഞ്ഞു.  

10,499 രൂപ വിലയുള്ള ബ്ലെയ്‌സ് പ്രോ ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ഓറഞ്ച്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗോള്‍ഡ് എന്നീ  നാലു നിറങ്ങളിലായാണ്  അവതരിപ്പിച്ചിട്ടുള്ളത്. ഫ്‌ലിപ്കാര്‍ട്ട്, ലാവ ഇസ്‌റ്റോര്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍  എന്നിവിടങ്ങളില്‍  ലാവ ബ്ലെയ്‌സ് പ്രോ ലഭ്യമാകും. ഈ മേഖലയില്‍  ഇതാദ്യമായി വാതില്‍പ്പടിക്കല്‍  സേവനമെത്തിക്കുന്ന ഫ്രീ സര്‍വീസ് അറ്റ് ഹോമും ലാവ അവതരിപ്പിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


  മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.