×
login
പഞ്ചായത്ത് വകുപ്പില്‍ സോഫ്റ്റ്‌വെയര്‍ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളായി

സോഫ്റ്റ്വെയറുകളില്‍ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ഡിഫോള്‍ട്ട് പാസ്വേഡ് മാറ്റുന്നതിന്റെ പ്രാധാന്യം ജീവനക്കാരോട് വിശദീകരിക്കണം. വേഗം കണ്ടെത്താവുന്ന പാസ്വേഡ് മാറ്റാന്‍ സാങ്കേതികസഹായം ടെക്ടിക്കല്‍ ജീവനക്കാര്‍ നല്‍കണം.

തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പിലെ വിവിധ ഓഫീസുകളിലും, ഗ്രാമപഞ്ചായത്തുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിനാവശ്യമായ ക്രമീകരണം അടിയന്തരമായി നടപ്പാക്കാനാണ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളിലെ വിവിധ ആപ്ലിക്കേഷനുകളില്‍ ജീവനക്കാരുടെ യൂസര്‍നെയിമും പാസ്വേഡും ഓട്ടോസേവ് ആവുന്നതിനാല്‍  ദുരുപയോഗത്തിന് സാധ്യതയുണ്ട്. എല്ലാ കമ്പ്യൂട്ടറുകളില്‍ നിന്നും ഓട്ടോ സേവ്ഡ് പാസ്വേഡുകള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍/ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കകയും സെക്രട്ടറിമാര്‍ ഉറപ്പാക്കുകയും വേണം.

സോഫ്റ്റ്വെയറുകളില്‍ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ഡിഫോള്‍ട്ട് പാസ്വേഡ് മാറ്റുന്നതിന്റെ പ്രാധാന്യം ജീവനക്കാരോട് വിശദീകരിക്കണം. വേഗം കണ്ടെത്താവുന്ന പാസ്വേഡ് മാറ്റാന്‍ സാങ്കേതികസഹായം ടെക്ടിക്കല്‍ ജീവനക്കാര്‍ നല്‍കണം.

സകര്‍മ്മ അടക്കമുളള സോഫ്‌റ്റ്വെയറുകളില്‍ ഏതാനും തദ്ദേശസ്ഥാപനങ്ങളില്‍ സെക്രട്ടറി ചെയ്യേണ്ടതും പ്രസിഡന്റ് ചെയ്യേണ്ടതുമായ പ്രവര്‍ത്തനങ്ങളെല്ലാം ഒരേ ഐ.പിയുള്ള കമ്പ്യൂട്ടറില്‍ നിന്നാണ് ചെയ്യുന്നത്. ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും സ്വയം സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിക്കുന്നതിനാവശ്യമായ നിരന്തര പരിശീലനം സാങ്കേതികജീവനക്കാര്‍ ഉറപ്പു വരുത്തണം. മറ്റുളളവര്‍ക്ക് ലഭ്യമാകുന്ന തരത്തിലോ മേശപ്പുറത്തോ ചുവരിലോ പാസ്വേഡുകള്‍ എഴുതിവയ്ക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

ജീവനക്കാര്‍ സ്ഥലംമാറി പോകുകയോ, വിരമിക്കുകയോ ചുമതലയില്‍ നിന്നും മാറുകയോ ചെയ്താല്‍ അവര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ ലോഗിന്‍ ഡീ-ആക്ടിവേറ്റ് ചെയ്ത് റിലീവിംഗ് ഓര്‍ഡറില്‍ രേഖപ്പെടുത്തണം. പുതിയ ജീവനക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ പുതിയ ലോഗിന്‍ നല്‍കണം. നിലവിലെ ലോഗിന്‍ എഡിറ്റ് ചെയ്തു നല്‍കുന്ന പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കണം.

ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും, സൂപ്പര്‍വൈസറി കേഡറിലുളള ഉദ്യോഗസ്ഥരും ഡിജിറ്റല്‍ സിഗ്‌നേച്ചര്‍, ഡോംഗിള്‍ എന്നിവ മറ്റൊരാളെ ഏല്‍പ്പിക്കുന്നതും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും ഗുരുതര കൃത്യവിലോപമായി കണക്കാക്കും. ഐ.ടി ആക്ട് 2000 സെക്ഷന്‍ 66 സി പ്രകാരം മറ്റൊരാളുടെ പാസ്സ് വേഡ് ദുരുപയോഗം ചെയ്യുന്നത് മൂന്നു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

  comment
  • Tags:

  LATEST NEWS


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


  ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.