×
login
അണു നാശം 60 സെക്കന്റിനുള്ളില്‍; മഹാമാരി കാലത്തു പുതിയ ശുചിത്വ ഉത്പന്നങ്ങള്‍ വികസിപ്പിച്ച് ഹൈദരാബാദ് ഐഐടി ഗവേഷകര്‍

ഡ്യൂറോ കീ ഉത്പന്നങ്ങള്‍ 189 /-രൂപ വിലയിലാണ് ആരംഭിക്കുന്നത്

ന്യൂദല്‍ഹി:ഹൈദരാബാദ് ഐഐ ടി ഗവേഷകര്‍ ലോകത്തില്‍ തന്നെ ആദ്യമായി  ആര്‍ക്കും താങ്ങാവുന്ന വിലയുള്ളതും, ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ  ഡ്യൂറോകീ  ശ്രേണിയില്‍   പെട്ട  ശുചിത്വ ഉത്പന്നങ്ങള്‍  വികസിപ്പിച്ചെടുത്തു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി  രമേശ് പോഖ്രിയാല്‍  നിശാങ്ക് വെര്‍ച്വലായി   ഡ്യൂറോകിയുടെ ഉത്പ്പന്നങ്ങള്‍  അവതരിപ്പിച്ചു.

അടുത്ത തലമുറ  ആന്റി മൈക്രോബിയല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഡ്യൂറോ കീ ഉത്പന്നങ്ങള്‍  189 /-രൂപ വിലയിലാണ് ആരംഭിക്കുന്നത് .  99 .99 %  അണുക്കളെയും തല്‍ക്ഷണം നശിപ്പിക്കുന്ന  ഡ്യൂറോ കീ യുടെ  നാനോ സംരക്ഷണം  35  ദിവസം വരെ നീണ്ട് നില്‍ക്കുന്നതും അടുത്ത കഴുകല്‍ വരെ തുടരുന്നതും ആണ് എന്ന്  അദ്ദേഹം പറഞ്ഞു.

ഡ്യൂറോ കീ റേഞ്ചിന്റെ സവിശേഷമായ പ്രത്യേകത തല്‍ക്ഷണ അണു  നാശനവും(60 സെക്കന്റിനുള്ളില്‍) ദീര്‍ഘകാലം നില നില്‍ക്കുന്ന സംരക്ഷണവും ആണ്. ഇത് ഈ മഹാമാരിയുടെ കാലത്തു അത്യന്താപേക്ഷിതമാണ്.

ഡ്യൂറോ  കീയുടെ ഈ വിപ്ലവകരമായ ആന്റി മൈക്രോബിയല്‍ ഉല്‍പ്പന്നങ്ങള്‍  കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത ലാബ്  പരിശോധിച്ചു സാഷ്യപെടുത്തിയതും ,ഹൈദരാബാദ് ഐ ഐ ടിയുടെ   ഫീല്‍ഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതുമാണെന്നും  അദ്ദേഹം കൂട്ടി ചേര്‍ത്തു .

ഓരോ ഉല്‍പ്പന്നത്തെക്കുറിച്ചും കൂടുതല്‍ വായിക്കുവാന്‍   www.keabiotech.com

 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.