×
login
'സും' ആപ്പിന് 'ആപ്പു'മായി മലായാളി വിദ്യാര്‍ത്ഥി ആയുഷിന്റെ 'കോളര്‍' ആപ്പ്

കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ വീഡിയോ കോണ്‍ഫറന്‍സിന്റെ പ്രസക്തി വര്‍ധിപ്പിച്ചതാണ് ആയുഷ് കുര്യനെ ഇത്തരമൊരു സാങ്കേതിക വിദ്യയുടെ കണ്ടുപിടത്തത്തിലേക്ക് പ്രേരിപ്പിച്ചത്.

ഡാളസ്:  കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക് ഡൗണ്‍ കാലത്ത്  ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കപ്പെട്ട വിഡിയോ കോണ്‍ഫറന്‍സിങ് ആപ്പാണ് സൂം. വീട്ടില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ കോണ്‍ഫറന്‍സുകളും മീറ്റിംഗുകളുമെല്ലാം നടത്താന്‍ ഏറെ ഉപകാരപ്പെടുന്ന  ആപ്പ് .ഒരേ സമയം നൂറ് പേരുമായി വിഡിയോ കോള്‍ ചെയ്യാവുന്ന സംവിധാനം ഉള്ളതിനാല്‍ വലിയ സ്വീകാര്യതയായിരുന്നു സൂം ആപ്പിന് ലഭിച്ചത്. സും ആപ്പിന് ആപ്പുമായി മലായാളിയുടെ പുതിയ ആപ്പ്." കോളര്‍".

മലയാളി വിദ്യാര്‍ഥി ആയുഷ് കുര്യന്‍ ആണ്  സൂമിനു സമാനമായ കോളര്‍ ആപ്പുമായി  രംഗത്തു വന്നിരിക്കുന്നത്.  

ഡാളസ് കൗണ്ടിയിലെ റോളലറ്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ആയുഷ് കുര്യന്‍, മൂന്നു മാസം മുന്‍പാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ആദ്യമൊന്നും വലിയ പ്രതീക്ഷയൊന്നും ഉണ്ടായില്ലെങ്കിലും അധ്യാപകരുടേയും മാതാപിതാക്കളുടേയും കലവറയില്ലാത്ത പിന്തുണയും പ്രേരണയുമാണ് 'കോളര്‍' എന്ന വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷന്‍ ഡവലപ് ചെയ്യുന്നതിന് സഹായിച്ചതെന്നു ആയുഷ് പറഞ്ഞു.

ഗൂഗിള്‍ പ്ലെയില്‍നിന്നും കോളര്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയുമെന്നും ഇതിന്റെ ഓഡിയോ വീഡിയോ ക്വാളിറ്റി സൂമിനോളം മികച്ചതാണെന്നും ആയുഷ് അവകാശപ്പെട്ടു. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു ആദ്യമായി ഇന്ത്യയിലെ തന്റെ കൂട്ടുകാരനെയാണ് ആദ്യമായി ബന്ധപ്പെട്ടതെന്നും ഇതു സൗജന്യവും വളരെ സുരക്ഷിതവുമാണെന്നും ആയുഷ് പറയുന്നു.

കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ വീഡിയോ കോണ്‍ഫറന്‍സിന്റെ പ്രസക്തി വര്‍ധിപ്പിച്ചതാണ് ആയുഷ് കുര്യനെ ഇത്തരമൊരു സാങ്കേതിക വിദ്യയുടെ കണ്ടുപിടത്തത്തിലേക്ക് പ്രേരിപ്പിച്ചത്.


പ്രൊവേര്‍ഷന്‍ നിര്‍മിച്ച് 5 ഡോളര്‍ വരെ ഫീസ് ഏര്‍പ്പെടുത്തുവാനാണ് പരിപാടിയെന്നും ഇതില്‍നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ  50 ശതമാനം യുനിസെഫ്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് സംഭാവന നല്‍കുമെന്നും ആയുഷ് പറഞ്ഞു.

പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല ഏബ്രഹാം കുര്യന്റേയും (വില്‍സണ്‍) മിനിയുടെയും മകനാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ ആയുഷ് . സഹോദരി: ആഷ് ലി.

ജനപ്രിയമായ സൂം വിഡിയോ കോണ്‍ഫറന്‍സ് ആപ്പുമായി ബന്ധപ്പെട്ടു സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നതോടെ പുതിയ ആപ്പുകള്‍ വികസിപ്പിക്കാന്‍ ഇന്ത്യയിലെ തന്നെ കമ്പനികളെ സ്വാഗതം ചെയ്തു കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഒരു കോടി രൂപ സമ്മാനത്തുകയുള്ള ആപ് ഡെവലപ്‌മെന്റ് ചാലഞ്ചും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

 

Click the following link to join the meeting:
https://join.calyr.online/test

 

  comment

  LATEST NEWS


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി


  ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം


  പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.