×
login
മിലട്ടറി ഇന്റലിജന്‍സ് സ്വപ്‌നയേയും ശിവശങ്കരനേയും ചോദ്യം ചെയ്തു: ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ സ്വര്‍ണക്കടത്ത്?

ശാസ്ത്രജ്ഞരെ സ്വാധീനിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുകയും ഉദ്ദേശിച്ചിരുന്നോ എന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികൂട്ടിലായ സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളെ മിലട്ടറി ഇന്റലിജന്‍സ് ചോദ്യം ചെയ്തു. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പെയിസ് പാര്‍ക്കില്‍ ഉന്നത പദവിയില്‍ സ്വപ്ന നിയമിതയായതിനു പിന്നിലെ യാഥാര്‍ത്ഥ്യം അറിയുകയായിരുന്നു പ്രധാന ലക്ഷ്യം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനേയും ചോദ്യം ചെയ്തു. കൊച്ചിയില്‍ എന്‍ ഐ എ ചോദ്യം ചെയ്ത ദിവസം തന്നെയാണ് മിലട്ടറി ഇന്റലിജന്‍സിന്റെ ചോദ്യം ചെയ്യല്‍. കോവളത്ത് സര്‍ക്കാര്‍ നടത്തിയ സ്പേസ് കോണ്‍ക്ളേവിന്റെ വിശദ വിവരം ചോദിച്ചു.

ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ വന്‍ സ്വര്‍ണക്കടത്ത് മാത്രമായിരുന്നോ ലക്ഷ്യം. അതോ അതിനു മേലെ ശാസ്ത്രജ്ഞരെ സ്വാധീനിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുകയും ഉദ്ദേശിച്ചിരുന്നോ? എന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഉന്നത പദവി വഹിച്ചിരുന്ന റഷീദ് ഖാമിസ് അല്‍ ഷെമിലി കോവളത്തെ പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാനുള്ള കാരണവും തേടി. കോണ്‍ക്‌ളേവില്‍ പങ്കെടുത്തതിനുള്ള ഉപഹാരം വി എസ് എസ് എസി ഡയറക്ടറായിരുന്ന എം സി ദത്തന് സമ്മാനിച്ചത് സ്വപ്ന സുരേഷ് ആയിരുന്നു. ദത്തനെ ശാസ്ത്ര ഉപദേഷ്ടാവായി മുഖ്യമന്ത്രി നിയമിച്ചതുതന്നെ സംശയം ജനിപ്പിച്ചിരുന്നു. ശാസ്ത്ര കാര്യങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ ശാസ്ത്ര കൗണ്‍സില്‍ എന്ന സര്‍ക്കാര്‍ സ്ഥാപനം തന്നെ ഉള്ളപ്പോള്‍ വ്യക്തിയുടെ ഉപദേശം എന്തിന് എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

വിഎസ്എസ് സിയില്‍ ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെടുത്തതിന് അറസ്റ്റിലായ യുവതിക്ക് കള്ളക്കടത്തു സംഘവുമായി ബന്ധമുണ്ടായിരുന്നതായി സൂചനയുണ്ട്. മെഡിക്കല്‍ കോളേജില്‍ താര്‍ക്കാലിക ജീവനക്കാരിയായിരുന്ന അവര്‍ വിഎസ്എസ്സിയുടെ ഔദ്യോഗിക വാഹനം വരെ ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിരുന്നു.

  comment
  • Tags:

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.