×
login
50എംപി ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയും; മോട്ടോ ജി പവര്‍ 2022 പുറത്തിറങ്ങി; ആദ്യമെത്തുക 4ജിബി 64ജിബി വേരിയന്റ്

മോട്ടോ ജി പവര്‍ 2022 ന് 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേയാണുള്ളത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 20:9 ആസ്‌പെക്ട് റേഷ്യോയിലുള്ള സ്‌ക്രീന്‍ 269 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുണ്ട്. ആന്‍ഡ്രോയിഡ് 11 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മീഡിയാ ടെക്ക് ഹീലിയോ ജി 37 പ്രൊസസറാണുള്ളത്.

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണായ മോട്ടോ ജി പവര്‍ 2022 എഡിഷന്‍ പുറത്തിറങ്ങി. അമേരിക്കന്‍ വിപണിയിലാണ് ഇപ്പോള്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ ഇത് ഇന്ത്യയിലുമെത്തും. കമ്പനി നേരത്തെ പുറത്തിറക്കിയ മോട്ടോ ജി പവര്‍ 2021 എഡിഷണിന്റെ അപ്ഗ്രേഡ് പതിപ്പാണിത്. ഇതില്‍ മീഡിയാടെക്ക് ഹീലിയോ ജി 37 പ്രൊസസര്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയുമുണ്ട്.

മോട്ടോ ജി പവര്‍ 2022 ന് 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേയാണുള്ളത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 20:9 ആസ്‌പെക്ട് റേഷ്യോയിലുള്ള സ്‌ക്രീന്‍ 269 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുണ്ട്. ആന്‍ഡ്രോയിഡ് 11 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മീഡിയാ ടെക്ക് ഹീലിയോ ജി 37 പ്രൊസസറാണുള്ളത്. നാല് ജിബിയാണ് റാം. 64 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഇതില്‍ 512 ജിബി വരെ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് മെമ്മറി ഉയര്‍ത്താം


ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഇതിനുള്ളത്. 50 എംപി പ്രൈമറി ക്യാമറ, രണ്ട് എംപി മാക്രോ ക്യാമറ, രണ്ട് എംപി ഡെപ്ത് ക്യാമറ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഹൈപ്പര്‍ലാപ്സ്, ഡ്യുവല്‍ ക്യാപ്ചര്‍ പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്. സെല്‍ഫികള്‍ക്കായി എട്ട് എംപി ഫണ്ട്ക്യാമറയാണ് നല്‍കിയിട്ടുള്ളത്. 5000 എംഎഎച്ച് ബാറ്ററിയും ഇതിന്റെ സവിശേഷതയാണ്. 10 വാട്ട് ചാര്‍ജിങ് പിന്തുണയുണ്ട്. ഫോണിന് പിന്‍ഭാഗത്തയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിട്ടുള്ളത്. ഫേസ് അണ്‍ലോക്ക് സൗകര്യവുമുണ്ട്.

199 ഡോളര്‍, 249 ഡോളര്‍ നിരക്കുകളിലാണ് ഇത് വിപണിയിലെത്തുക. ഇന്ത്യയില്‍ ഇത് ഏകദേശം 14,700 രൂപ, 18,400 രൂപ എന്നിങ്ങനെ വില വരും. കറുപ്പ് നിറത്തിലാണ് ഫോണ്‍ വിപണിയിലെത്തുക. ഇന്ത്യന്‍ വിപണിയില്‍ ഫോണിന്റെ വില എത്രയായിരിക്കുമെന്ന് വ്യക്തമല്ല.

  comment

  LATEST NEWS


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


  ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.