×
login
ട്വിറ്റര്‍ വാങ്ങാന്‍ പണമില്ല; ആസ്തികള്‍ വില്‍ക്കാന്‍ മസ്‌ക്; ടെസ്‌ല‍യുടെ ഓഹരികള്‍ വിറ്റത് തിരിച്ചടിച്ചു; കടം നല്‍കാതെ ബാങ്കുകള്‍; നെട്ടോട്ടം

13 ബില്യണ്‍ ഡോളര്‍ വായ്പയായി എടുക്കാനാണ് മസ്‌ക് തീരുമാനിച്ചിരിക്കുന്നത്. 12.5 ബില്യണ്‍ ഡോളര്‍ വായ്പയായി നല്‍കാമെന്ന് ടെസ്ല സ്‌റ്റോക്കുമായി നടത്തിയ ആശയ വിനിമയത്തില്‍ ധാരണയായി. ബാക്കി ആവശ്യമായി വരുന്ന പണം മസ്‌ക് സ്വന്തം കയ്യില്‍ നിന്നും അടയ്ക്കും.

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി തന്റെ ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ച് ഇലോണ്‍ മസ്‌ക്.ടെസ്‌ലയുടെ ഓഹരികളാണ് അദേഹം വിറ്റിരിക്കുന്നത്. നാലു ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് മസ്‌ക് വിറ്റത്. വാര്‍ത്ത പുറത്ത് വന്നതോടെ ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിഞ്ഞു. 

ഇതോടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കുന്നില്ലെന്ന് മസ്‌ക്  ട്വീറ്റിലൂടെ അറിയിച്ചു. 13 ബില്യണ്‍ ഡോളര്‍ വായ്പയായി എടുക്കാനാണ് മസ്‌ക്  തീരുമാനിച്ചിരിക്കുന്നത്. 12.5 ബില്യണ്‍ ഡോളര്‍ വായ്പയായി നല്‍കാമെന്ന് ടെസ്ല സ്‌റ്റോക്കുമായി നടത്തിയ ആശയ വിനിമയത്തില്‍ ധാരണയായി. ബാക്കി ആവശ്യമായി വരുന്ന പണം മസ്‌ക് സ്വന്തം കയ്യില്‍ നിന്നും അടയ്ക്കും.


44 ബില്യന്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. ധനസമാഹരണത്തിനായി ട്വീറ്റുകള്‍ക്ക് നിരക്ക് ഈടാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നാണു വിവരം. ട്വിറ്റര്‍ ബോര്‍ഡ് ഡയറക്ടര്‍മാരുടെ ശമ്പളം ഉള്‍പ്പെടെ നിയന്ത്രണ വിധേയമാക്കും. ഇതിലൂടെ മൂന്നു മില്യന്‍ ഡോളര്‍ ലാഭിക്കാനാണു ലക്ഷ്യം വയ്ക്കുന്നത്. 

ഫെയ്‌സ്ബുക് അടക്കമുള്ള മെറ്റ പ്ലാറ്റ്‌ഫോമിലെ സമൂഹമാധ്യമങ്ങള്‍ സാമ്പത്തികാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതിന് സമാനമായി ട്വിറ്ററിലും മാറ്റങ്ങള്‍ വരുത്തും. തൊഴിലാളികളെ കുറയ്ക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പല ബാങ്കുകളിലും വായ്പകള്‍ക്കായി മസ്‌ക് സമീപിച്ചെങ്കിലും എല്ലാവരും നിരസിക്കുകയായിരുന്നു. മസ്‌കിന്റെ സ്വഭാവം വെച്ച് ട്വിറ്റര്‍ ഏത് രീതിയില്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പില്ലെന്ന നിലപാടാണ് ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്നത്.  

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.