×
login
ബാംഗ്ലൂര്‍ നിംഹാന്‍സില്‍ സൈബര്‍ ആക്രമണം; രോഗികളുടെ ഡാറ്റാ ബേസ് സുരക്ഷിതമാണെന്ന് ആശുപത്രി

ഒരു ഇമെയില്‍ സന്ദേശത്തിലൂടെയാണ് റാന്‍സംവെയര്‍ ആക്രമണം നടത്തിയത്

  ബാംഗ്ലൂര്‍: ഭാരതത്തിലെ ഏറ്റവും ഉന്നതമായ മാനസിക ആരോഗ്യഗവേഷണ സ്ഥാപനമായ ബാംഗ്ലൂര്‍ നിംഹാന്‍സില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് ) റാന്‍സംവെയര്‍  ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ ഭീഷണി. മാര്‍ച്ച് 22 ന് രാത്രിയാണ് ഈ സംഭവം അരങ്ങേറുന്നത് .ഐ റ്റി സുരക്ഷാ ജീവനക്കാര്‍ക്ക് ലഭിച്ച അഞ്ജാത  സന്ദേശത്തില്‍ നിന്നാണ്  സ്ഥാപനത്തിലെ വിന്‍ഡോസ് 7 , 8 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെ ബാധിക്കുന്ന വൈറസിനെക്കുറിച്ച് അറിവ് ലഭിക്കുന്നത്.  

ഒരു ഇമെയില്‍ സന്ദേശത്തിലൂടെയാണ് റാന്‍സംവെയര്‍ ആക്രമണം നടത്തിയത്. ഇതിനെ തുടര്‍ന്ന് കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ സ്‌കാന്‍ ചെയ്യുന്നതിനായി നിര്‍ണായക മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി ഐടി സെല്‍ 12 ടീമുകളെ രൂപീകരിച്ചു. ലാറ്ററല്‍ സ്‌പ്രെഡ് തടയാന്‍ ലാന്‍ കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതായും ,മാല്‍വെയര്‍ വിരുദ്ധ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി നടപടികള്‍ കൈക്കൊണ്ടുവെന്നും ആക്രമണം സ്ഥിരീകരിച്ച് നിംഹാന്‍സിന്റെ ഡയറക്ടര്‍ ഡോ പ്രതിമ മൂര്‍ത്തി പറഞ്ഞു.

രോഗികളുടെ ഡാറ്റാ ബേസ് സുരക്ഷിതമാണെന്നും ആശുപത്രിയിലെ ട്രോമ വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡോ. മൂര്‍ത്തി പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ  കമ്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചതെന്ന് ഡോ. മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു .  


ഇത്തരത്തിലുള്ള ആക്രമണകാരികള്‍ സാധാരണയായി മോചനദ്രവ്യം ആവശ്യപ്പെടുന്നതിനാല്‍, വ്യാപനം തടയാന്‍ പണം നല്‍കിയിട്ടുണ്ടോ ഇല്ലയോ എന്ന് നിംഹാന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.

മാര്‍ച്ച് 23 മുതല്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍  പ്രവര്‍ത്തനം  ആരംഭിച്ചെങ്കിലും, എത്രമാത്രം നാശനഷ്ടമുണ്ടായെന്ന് വ്യക്തമല്ല. എന്നിരുന്നാലും, രോഗികളുടെ ലാബ് റിപ്പോര്‍ട്ടുകളും പഴയ രോഗികളുടെ  ഡാറ്റയിലും വൈറസ് ബാധിച്ചിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു

 

  comment

  LATEST NEWS


  ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


  പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


  തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.