login
ബിഎസ്‌യുവിയായ നിസ്സാന്‍ മാഗ്‌നൈറ്റ് വിപണിയില്‍; വാഹനം നിര്‍മിച്ചിരിക്കുന്നത് 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' ആശയത്തില്‍; പ്രത്യേക ഓഫര്‍

സാങ്കേതികവിദ്യയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പുതിയ നിസ്സാന്‍ മാഗ്‌നൈറ്റ് ഒരു ഗെയിം ചേഞ്ചറായിരിക്കുമെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

കൊച്ചി: നിസാന്റെ ഏറ്റവും പുതിയ ബിഎസ്‌യുവിയായ നിസ്സാന്‍ മാഗ്‌നൈറ്റ് വിപണിയിലെത്തി. 5,02,868 രൂപ മുതലാണ് വില. 31 വരെ പ്രത്യേക ആമുഖ ഓഫര്‍ ലഭ്യമാണ്. ഡീലര്‍ഷിപ്പുകളിലും വെബ്‌സൈറ്റിലും പാന്‍ ഇന്ത്യ ബുക്കിംഗും ഇതോടൊപ്പം ആരംഭിച്ചു. ഇന്‍ഡസ്ട്രിയിലാദ്യമായി വെര്‍ച്വല്‍ ടെസ്റ്റ് െ്രെഡവും വെബ്‌സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്.

നിസ്സാന്‍ നെക്സ്റ്റ് തന്ത്രത്തിന്റെ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ് പുതിയ നിസ്സാന്‍ മാഗ്‌നൈറ്റ്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. 20ല്‍ അധികം ഫസ്റ്റ്ക്ലാസ്, ബെസ്റ്റ്ഇന്‍സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. നിസാന്റെ മികച്ച സാങ്കേതികവിദ്യകള്‍ മോഡല്‍ ശ്രേണിയിലുടനീളം നല്‍കിയിരിക്കുന്നു. എക്‌സ്‌ട്രോണിക് സിവിടി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റര്‍, നിസാന്‍ കണക്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സാങ്കേതിക വിദഗ്ദ്ധരായ ഉപഭോക്താക്കള്‍ക്കായി നിസ്സാന്റെ ഓപ്ഷണല്‍ ടെക് പായ്ക്കും അവതരിപ്പിക്കുന്നു. വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പഡില്‍ ലാമ്പുകള്‍, ഹൈ എന്‍ഡ് സ്പീക്കറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പുതിയ നിസ്സാന്‍ മാഗ്‌നൈറ്റ് ഒരു ഗെയിം ചേഞ്ചറായിരിക്കുമെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

 

 

 

 

 

    comment

    LATEST NEWS


    36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


    ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


    അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


    വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


    കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


    മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


    മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


    ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.