×
login
സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ ഏറ്റവും വലിയ വിലക്കുറവ്; നോക്കിയ സി 01 പ്ലസ് 2+32 ഇന്ത്യന്‍ വിപണിയില്‍; വാങ്ങുമ്പോള്‍ നിരവധി ഓഫറുകളും

ഒരു വര്‍ഷത്തെ റീപ്ലെയ്‌സ്‌മെന്റ് ഗാരന്റി, ജിയോ എക്‌സ്‌ക്ലൂസീവ് ഓഫറായി 600 രൂപയുടെ ഇന്‍സ്റ്റന്റ് പ്രൈസ് സപ്പോര്‍ട്ട് എന്നിവയോടെയാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 299 രൂപയ്‌ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് മിന്ത്ര, ഫാര്‍മ ഈസി, ഒയോ, മെയ്ക്ക്‌മൈട്രിപ് എന്നിവയില്‍ 4000 രൂപയുടെ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും

സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ നോക്കിയ സി ശ്രേണിയുടെ പുതിയ പതിപ്പായ നോക്കിയ സി 01 ഇന്ത്യന്‍ വിപണയില്‍. 32 ജിബി സംഭരണ ശേഷിയോടെയാണ് പുതിയ മോഡല്‍  എത്തിയിരിക്കുന്നത്. ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ എന്‍ട്രിലെവല്‍ സ്മാര്‍ട്ട്‌ഫോണുകളിലെ ഏറ്റവും മികച്ച ഫീച്ചറുകളാണ് ഇതില്‍ ലഭ്യമാക്കിയിരിക്കുന്നത്.  ഫീച്ചര്‍ ഫോണുകളില്‍ നിന്നും പഴയ വേഗത കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതാണ് നോക്കിയ സി 01 പ്ലസ്. 

ഒരു വര്‍ഷത്തെ റീപ്ലെയ്‌സ്‌മെന്റ് ഗാരന്റി, ജിയോ എക്‌സ്‌ക്ലൂസീവ് ഓഫറായി 600 രൂപയുടെ ഇന്‍സ്റ്റന്റ് പ്രൈസ് സപ്പോര്‍ട്ട് എന്നിവയോടെയാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 299 രൂപയ്‌ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് മിന്ത്ര, ഫാര്‍മ ഈസി, ഒയോ, മെയ്ക്ക്‌മൈട്രിപ് എന്നിവയില്‍ 4000 രൂപയുടെ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും.

എച്ച്ഡിആര്‍ ഇമേജിങ്, ഫെയ്‌സ് അണ്‍ലോക്ക്, എച്ച്ഡി പ്ലസ് സ്‌ക്രീന്‍, ഉറപ്പുള്ള പോളികാര്‍ബണേറ്റ് ബോഡി, ഒക്ടാകോര്‍ പ്രൊസസര്‍, മികച്ച വേഗത നല്‍കുന്ന ആന്‍ഡ്രോയ്ഡ് 11 (ഗോ എഡിഷന്‍), ദിവസം മുഴുവന്‍ ലഭിയ്ക്കുന്ന ബാറ്ററി ലൈഫ് തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍. ബ്ലൂ, ഗ്രേ നിറങ്ങളില്‍ ലഭ്യമാകും. 2/16  ജിബിയുടെ വില  6299 രൂപയിലും 2/32 ജിബിയുടെ വില 6799 രൂപയിലും തുടങ്ങുന്നു. എല്ലാ പ്രമുഖ ഓഫ് ലൈന്‍ റീട്ടെയ്ല്‍ സ്‌റ്റോറുകളിലും ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളിലും നോക്കിയ ഡോട്ട് കോമിലും ലഭ്യമാണ്.

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.