×
login
ഇനി ടിവി കാണാം, ബിഎസ്എന്‍എല്‍‍ കണക്ഷനുണ്ടെങ്കില്‍; തികച്ചും ഇന്റര്‍നെറ്റ് ‍പ്രോട്ടോകോള്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ

ബിഎസ്എന്‍എല്ലിനോടൊപ്പം ഭൂമികയും, സിനിസോഫ്റ്റും ചേര്‍ന്നാണ് ഈ പുത്തന്‍ സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത്. ഭാരത് ഫൈബര്‍ ഇന്റര്‍നെറ്റ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തില്‍ നിലവിലുള്ള വോയിസ് കോളിന് പുറമെ ഐപി ടിവി കൂടി ചേരുമ്പോള്‍ ബിഎസ്എന്‍എല്‍ ട്രിപ്പിള്‍ പ്ലേ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു.

തൃശൂര്‍: ടെലിവിഷന്‍ ആസ്വാദന രംഗത്ത് വിപ്ലവാത്മക ചുവടുവെപ്പുമായി ബിഎസ്എന്‍എല്‍ ഐപി ടിവി സര്‍വീസ്. തികച്ചും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യവഴി ചാനലുകള്‍ ഡിജിറ്റലായി എത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ വി.സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിലൂടെ ചാനലുകള്‍ കാണുമ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗം വരുന്നില്ല. ബിഎസ്എന്‍എല്‍ ഐപി ടിവി ലഭിക്കാന്‍ സെറ്റ്ടോപ് ബോക്സിന്റെ ആവശ്യമില്ല. ആന്‍ഡ്രോയിഡ് ടിവിയില്‍ നേരിട്ടും മറ്റുള്ള ടിവികളില്‍ ആന്‍ഡ്രോയിഡ് സ്റ്റിക്ക്, ആന്‍ഡ്രോയിഡ് ബോക്സ്, ആമസോണ്‍ ഫയര്‍ സ്റ്റിക്ക് ഇവയിലേതെങ്കിലും ഉപയോഗിച്ചും, ഈ ഡിജിറ്റല്‍ സംവിധാനം ലഭ്യമാവും.

ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് മോഡത്തില്‍ നിന്നുമുള്ള വൈഫൈ സിഗ്നലുകള്‍ ലഭിക്കുന്ന ഏതൊരു സ്ഥലത്ത് നിന്നും ഐപി ടിവി കാണാന്‍ സാധിക്കുന്നു. 153 രൂപ മുതല്‍ ആരംഭിക്കുന്ന പാക്കേജില്‍ 161 ഫ്രീ ചാനലുകളും, 270 രൂപയുടെ എച്ച്ഡി പാക്കേജില്‍ 201 ചാനലുകളും 400 രൂപയുടെ എച്ച്ഡി പാക്കേജില്‍ 223 ചാനലുകളും ലഭിക്കുന്നു.  


നിലവില്‍ തൃശൂര്‍ ജില്ലയിലെ 42 ടെലിഫോണ്‍ എക്സ്ചേഞ്ച് പരിധിയില്‍ ബിഎസ്എന്‍എല്‍ നേരിട്ട് കൊടുത്തതോ, ബിഎസ്എന്‍എല്‍ എക്സ്സൂസീവ് ഫ്രാഞ്ചൈസീസ് മുഖേന കൊടുത്തതോ ആയ എല്ലാ ഭാരത് ഫൈബര്‍ കണക്ഷനിലും ഈ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 'ഐപി ടിവി' എന്ന് 9400022440 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് സന്ദേശം അയക്കണം.  

ബിഎസ്എന്‍എല്ലിനോടൊപ്പം ഭൂമികയും, സിനിസോഫ്റ്റും ചേര്‍ന്നാണ് ഈ പുത്തന്‍ സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത്. ഭാരത് ഫൈബര്‍ ഇന്റര്‍നെറ്റ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തില്‍ നിലവിലുള്ള വോയിസ് കോളിന് പുറമെ ഐപി ടിവി കൂടി ചേരുമ്പോള്‍ ബിഎസ്എന്‍എല്‍ ട്രിപ്പിള്‍ പ്ലേ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു. വോയ്സ്, ഡാറ്റ, വീഡിയോ എന്നിവയാണിത്. ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാതെയും, ഇന്റര്‍നെറ്റ് സ്പീഡില്‍ കുറവ് വരാതെയും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയത്ത് തന്നെ  ഐപി ടിവിയും വോയ്സ് സൗകര്യവും ഒരേ സമയത്ത് ലഭിക്കുന്നു എന്നതാണ് ബിഎസ്എന്‍എല്‍ ഭാരത് ഫൈബറിന്റെ പ്രത്യേകത.

    comment

    LATEST NEWS


    'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.