×
login
എഫ്19 ശ്രേണിയില്‍ പുതിയ രണ്ട് മോഡലുകളുമായി ഒപ്പോ; ബാന്‍ഡ് സ്‌റ്റൈലും അവതരിപ്പിച്ചു, വില്‍പ്പന 17 മുതല്‍

ഒപ്പോ സ്മാര്‍ട്ട് 5ജി 3.0 കൂടി ചേര്‍ന്ന് പുതിയ എഫ് ശ്രേണി സ്മാര്‍ട്ട്ഫോണുകള്‍ അള്‍ട്രാ ഫാസ്റ്റ് ഡൗണ്‍ലോഡ്, അപ്ലോഡ് നല്‍കുന്നു.

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ, എഫ് 19 പ്രോ ശേണിയില്‍ ഏറ്റവും പുതിയ മോഡലുകളായ എഫ്19 പ്രോ+ 5ജി, എഫ്19 പ്രോ എന്നീ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.എഫ്19 പ്രോ ശ്രേണിയോടൊപ്പം ഒപ്പോ ബാന്‍ഡ് സ്‌റ്റൈലും അവതരിപ്പിച്ചിട്ടുണ്ട്.

പോര്‍ട്രെയിറ്റ് ഷോട്ടുകളോ വീഡിയോകളോ എടുക്കാന്‍ സഹായിക്കുന്നതാണ് ഒപ്പോ എഫ്19 പ്രോ+ 5ജി.48എംപി ക്വാഡ് കാമറ, 8എംപി വൈഡ് ആംഗിള്‍ കാമറ, 2എംപി പോര്‍ട്രെയിറ്റ് മോണോ കാമറകള്‍, 2എംപി മാക്രോ മോണോ കാമറ തുടങ്ങിയ സവിശേഷതകളുണ്ട് സ്മാര്‍ട്ഫോണിന്.ഫോക്കസ് ലോക്ക് ഫീച്ചര്‍ നീങ്ങികൊണ്ടിരിക്കുമ്പോഴും രാത്രിയിലും ഡൈനാമിക്ക് വീഡിയോകളും ചിത്രങ്ങളും ലഭ്യമാക്കുന്നു.  

ഒപ്പോ സ്മാര്‍ട്ട് 5ജി 3.0 കൂടി ചേര്‍ന്ന് പുതിയ എഫ് ശ്രേണി സ്മാര്‍ട്ട്ഫോണുകള്‍ അള്‍ട്രാ ഫാസ്റ്റ് ഡൗണ്‍ലോഡ്, അപ്ലോഡ് നല്‍കുന്നു. ടിവി ഷോകള്‍, സിനിമ, വീഡിയോകള്‍, ഗെയിമുകള്‍ തുടങ്ങിയവ തടസമില്ലാതെ അനായാസം സ്ട്രീം ചെയ്യാം. മീഡിയടെക് 5ജി, ഡൈമെന്‍സിറ്റി 800യു ചിപ്പിന് ഇത് സാധ്യമാക്കും. ഇതാണ് ഡ്യുവല്‍ മോഡ് 5ജി സിമ്മിനെ പിന്തുണയ്ക്കുന്നത്. എഫ്19 പ്രോ+ 5ജിയില്‍ ഇന്‍-ബില്‍റ്റ് 4ജി/5ജി ഡാറ്റാ സ്വിച്ച് ഉണ്ട്. 4ജിയിലേക്കും 5ജിയിലേക്കും തനിയെ മാറുന്നതിന് ഇത് വഴിയൊരുക്കുന്നു. ക്രോം, വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തടങ്ങിയവയെ എല്ലാം പിന്തുണ്ക്കുന്നു.

ഒപ്പോ 50 വാട്ട് ഫ്ളാഷ് ചാര്‍ജ് എപ്പോള്‍ വേണമെങ്കിലും വേഗത്തില്‍ ആവശ്യത്തിന് ചാര്‍ജ് നല്‍കുന്നു. രാത്രി മുഴുവന്‍ കുത്തിയിട്ട് ഫോണും ചാര്‍ജറും കേടുവരുത്തേണ്ടതില്ല. അഞ്ചു മിനിറ്റ് ചാര്‍ജിങ്ങില്‍ 3.5 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്ക് ലഭിക്കും. അള്‍ട്രാ തിന്‍ രൂപകല്‍പ്പനയിലുള്ളതാണ് സ്മാര്‍ട്ട്ഫോണ്‍. 7.8, 73.4, 160.1 എംഎം എന്നിങ്ങനെയാണ് ഡൈമെന്‍ഷനുകള്‍. 173 ഗ്രാമാണ് ഭാരം. സ്പേയ്സ് സില്‍വര്‍, ഫ്ളൂയിഡ് ബ്ലാക്ക് എന്നിങ്ങനെയാണ് നിറങ്ങള്‍.

2999 രൂപ വിലവരുന്ന ഒപ്പോ ബാന്‍ഡ് സ്‌റ്റൈല്‍ മാര്‍ച്ച് എട്ടു മുതല്‍ ആമസോണില്‍ ലഭ്യമാണ്. 25,990 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ+ 5ജി, 21,490 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ (8+128ജിബി), 23,490 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ (8+256ജിബി), എന്നിവയുടെ പ്രീ ബുക്കിങ് മാര്‍ച്ച് എട്ട് എട്ടുമണിമുതല്‍ ആരംഭിച്ചു. 17 മുതല്‍ വില്‍പ്പന ആരംഭിക്കും.

 

  comment

  LATEST NEWS


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.