login
പൈത്തൺ‍ ഇൻസ്റ്റാൾ ചെയ്യാം - പൈത്തൺ പ്രോഗ്രാമിംഗ് ഭാഗം 4

പൈത്തൺ പഠിക്കുവാൻ നിങ്ങള്ക്ക് ഏതു വകഭേദവും (variant) തിരഞ്ഞെടുക്കാം. പക്ഷെ നിങ്ങൾ ഒരു സീരിയസ് ഡെവലപ്പർ ആകാൻ ആഗ്രഹിക്കുന്നു എങ്കിൽ വിവിധ വരിയന്റുകളെ കുറിച്ച് ഒരു ചെറിയ പഠനം നടത്തി, നിങ്ങളുടെ ശരിയായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു പൈത്തൺ പ്ലാറ്റഫോം തിരഞ്ഞെടുക്കുക.

പൈത്തൺ ഓപ്പൺ സോഴ്സ് (Open Source) വിഭാഗത്തിൽ പെട്ട ഒരു കമ്പ്യൂട്ടർ ഭാഷ ആയതുകൊണ്ട്, അതിന്റെ ലൈസൻസ് പരിധിക്കുള്ളിൽ നിന്നുകൊണ്ട് ആർക്കും ഒരു പൈത്തൺ വകഭേദം നിർമ്മിക്കാം, അല്ലെങ്കിൽ പൈത്തൺ തങ്ങളുടെ ഒരു സോഫ്റ്റ്‌വെയർ ഉത്പന്നത്തിനൊപ്പം (Software Product) പാക്കേജ് ചെയ്യാം. IronPython, Jython, PyPy, MicroPython, Anaconda Python, PythonAnywhere തുടങ്ങിയവ ഉദാഹരണം.

പൈത്തൺ പഠിക്കുവാൻ നിങ്ങള്ക്ക് ഏതു വകഭേദവും (variant) തിരഞ്ഞെടുക്കാം. പക്ഷെ നിങ്ങൾ ഒരു സീരിയസ് ഡെവലപ്പർ ആകാൻ ആഗ്രഹിക്കുന്നു എങ്കിൽ വിവിധ വരിയന്റുകളെ കുറിച്ച് ഒരു ചെറിയ പഠനം നടത്തി, നിങ്ങളുടെ ശരിയായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു പൈത്തൺ പ്ലാറ്റഫോം തിരഞ്ഞെടുക്കുക. ഉദാഹരണം ഡാറ്റ സയൻസ് (Data Science) ആണ് നിങ്ങളുടെ കരിയർ ലക്ഷ്യമെങ്കിൽ അനക്കോണ്ട (Anaconda) എന്ന ഡിസ്ട്രിബൂഷൻ ആകും നല്ലതു.

പൈത്തൺ ഓൺലൈൻ ഷെൽ

Python Online Shell, (https://www.python.org/shell/) നമ്മൾ ഈ പഠന പരമ്പരയുടെ മുൻ ഭാഗങ്ങളിൽ  പരിചയപ്പെട്ടുകഴിഞ്ഞു. പഠിച്ചു തുടങ്ങുന്നവർക്ക് ഇത്തരത്തിൽ ഉള്ള ഏതെങ്കിലും ഓൺലൈൻ ഷെല്ലോ, എഡിറ്ററോ ഉപയോഗിക്കാം. ഗൂഗിളിൽ 'python online' എന്ന് സെർച്ച് ചെയ്താൽ ഈ സേവനം നൽകുന്ന അനേകം സൈറ്റുകളുടെ വിവരം ലഭിക്കും. 

Python for Windows

https://www.python.org/downloads/ എന്ന പൈത്തണിൻറെ ഔദ്യോഗിക വിലാസത്തിൽ പോയാൽ നിങ്ങള്ക്ക് Windows ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുവേണ്ടിയുള്ള പൈത്തൺ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. ഇൻസ്റ്റാൾ ചെയ്യുന്ന വിധം ഈ വിഡിയോവിൽ കാണാം. ഇൻസ്റ്റാൾ ചെയ്യുന്ന വിധം ഈ വിഡിയോവിൽ കാണാം. 

Python for Linux

ലിനക്സിൽ സാധാരണ, പൈത്തൺ പ്രത്യേകം ഇൻസ്റ്റാൾ ചെയ്യേണ്ടി വരാറില്ല. കാരണം മിക്ക ലിനക്സ് ഡിസ്ട്രിബൂഷനുകളിലും (Linux distributions) പൈത്തൺ ഉണ്ടാകാറുണ്ട് (pre-installed by default). ഇനി ഉള്ള വേർഷൻ അപ്ഗ്രേഡ് ചെയ്യാനോ, മറ്റൊരു വെർഷൻ കൂടി ഇൻസ്റ്റാൾ ചെയ്യാനോ ആണെങ്കിൽ നിങ്ങള്ക്ക് ഗൂഗിളോ യൂട്യൂബൊ നോക്കി എളുപ്പത്തിൽ ചെയ്യാം. അതുമല്ലെങ്കിൽ ഒരു ലിനക്സ് വിദഗദ്ധന്റെ സേവനം തേടുക.

Python for Mobile

പൈത്തൺ ടെർമിനലുകളും എഡിറ്ററുകളും മൊബൈൽ ഫോണുകളിലും ലഭ്യമാണ്. നിങ്ങളുടെ മോബൈലിലെ ആപ്പ് സ്റ്റോർ (App Store) അല്ലെങ്കിൽ മാർക്കറ്റ് പ്ലെയിസ് (Market Place) ആപ്പ് എടുത്ത് "Python Terminal" എന്ന് സെർച്ച് ചെയ്യുക. സമയക്കുറവോ, അല്ലെങ്കിൽ ഒരു കംപ്യുട്ടർ പെട്ടന്നു കിട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിലോ മാത്രം ഈ വഴി തിരഞ്ഞെടുക്കുക. ഒരു സീരിയസ് പൈത്തൺ പഠനത്തിനോ ഡെവലപ്മെന്റിനോ ഈ വഴി അത്ര സൗകര്യപ്രദമായിരിക്കുകയില്ല.

QPython എന്ന ആൻഡ്രോയിഡ് ആപ്പ് എങ്ങിനെ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം എന്ന് ഈ വീഡിയോ കാണുക.

പൈത്തൺ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞെങ്കിൽ, നമ്മൾ മുൻ ലേഖനങ്ങളിൽ പഠിച്ച അഭ്യാസങ്ങൾ ചെയ്തുനോക്കാവുന്നതാണ്. പൈത്തൺ പഠന പരമ്പരയുടെ ഈ ഭാഗത്തിന്റെ വീഡിയോ ഇവിടെ കാണാം. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടാൽ ഈ ലേഖനത്തിനു ചുവടെ ഉള്ള കമന്റ് ബോക്സിൽ ചോദിക്കുക.

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.