ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തുടനീളം വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന 75 സയന്‍സ് മ്യൂസിയങ്ങളില്‍ ഒന്നാണിത്.
തിരുവനന്തപുരം:
വിദ്യാര്‍ത്ഥികളില്‍ ഗവേഷണ അവബോധം വളര്‍ത്തുന്നതിനും ചരിത്രബോധം സൃഷ്ടിക്കുന്നതിനുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ വികസിപ്പിച്ച സംസ്ഥാനത്തെ ആദ്യ ജൈവ സാങ്കേതിക വിദ്യാധിഷ്ഠിത ശാസ്ത്ര മ്യൂസിയം നാടിന് സമര്‍പ്പിച്ചു.
ജില്ലയിലെ മേപ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലാണ് മ്യൂസിയം സ്ഥാപിച്ചത്. ശാസ്ത്രമ്യൂസിയത്തിന്റെ താക്കോല്‍ മാതൃക രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പ്രിന്‍സിപ്പല്‍ മോന്‍സി ജോസഫിന് കൈമാറി.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തുടനീളം വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന 75 സയന്‍സ് മ്യൂസിയങ്ങളില്‍ ഒന്നാണിത്.
മ്യൂസിയത്തിലൂടെ രാജ്യത്തെ ശാസ്ത്രഗവേഷണ ചരിത്രം, പുതിയ ശാസ്ത്രകണ്ടെത്തലുകള്‍, ഭാവിയിലെ ഗവേഷണ സാഹചര്യം എന്നിവ വിദ്യാര്‍ത്ഥികളിലും സാധാരണക്കാരിലുമെത്തിക്കും. ശാസ്ത്ര-സാങ്കേതിക ഗവേഷണ മേഖലയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കടന്നു വരാനും ഇത് പ്രചോദനമാകും.
മഹാമാരിയുടെ പശ്ചാത്തലം സാധാരണക്കാര്‍ക്കിടയില്‍ ബയോടെക്നോളജിയെക്കുറിച്ച് താത്പര്യം ജനിപ്പിച്ചിട്ടുണ്ടെന്ന് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത പ്രൊഫ. ചന്ദ്രഭാസ് നാരായണ ചൂണ്ടിക്കാട്ടി. കേവലം കൗതുകത്തിന്റെ മ്യൂസിയമായി മാത്രമല്ല, നമ്മുടെ ശരീരത്തില്‍ എന്തെല്ലാം നടക്കുന്നുവെന്നതിന്റെ മാതൃക കൂടി ഇവിടെ കാണാം. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളിലും സാധാരണക്കാരിലും ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കുക, ജൈവസാങ്കേതിക വിദ്യയെക്കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കുക തുടങ്ങിയ എന്ന ലക്ഷ്യമാണ് ആര്‍ജിസിബിയും കേന്ദ്ര ജൈവസാങ്കേതിക വകുപ്പും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി പരിശീലന കളരിയും സംഘടിപ്പിച്ചിരുന്നു. ഡോ. ടി ആര് സന്തോഷ് കുമാര്‍, ഡോ. സാബു തോമസ്, ഡോ. ടെസി തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ജൈവസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ലബോറട്ടറി അന്തരീക്ഷമാണ് ശാസ്ത്ര മ്യൂസിയത്തിനുള്ളത്. ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന അത്യന്താധുനിക ഉപകരണങ്ങള്‍, അവയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോകള്‍, അനുബന്ധ വിവരങ്ങള്‍, ഈ മേഖലയില്‍ മികച്ച സംഭാവനകള്‍ ചെയ്ത വ്യക്തികളുടെ വിവരങ്ങള്‍, ഗവേഷണ ലബോറട്ടറികളുടെ പ്രവര്‍ത്തനം എന്നിവ നേരിട്ട് കാണുന്നതിനുള്ള അവസരവും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രാദേശിക സമൂഹത്തിനും വേണ്ടിയുള്ള പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ശാസ്ത്ര ക്യാമ്പുകള്‍, ഔട്ട്റീച്ച് പ്രോഗ്രാമുകള്‍ എന്നിവയും മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. പോസ്റ്റര്‍ പ്രദര്‍ശനം, ഗവേഷണ കണ്ടെത്തലുകളുടെ ഗ്രാഫിക്കല്‍ വിവരങ്ങള്‍, ആഗോള ഗവേഷണ സാഹചര്യം, സസ്യ ടിഷ്യുകള്‍ച്ചര്‍, ജിഎം വിളകള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് പങ്കുവെയ്ക്കല്‍ തുടങ്ങിയവ മ്യൂസിയത്തിന്റെ പ്രത്യേകതകളാണ്
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
രാജ്യത്തിന് അഭിമാന നിമിഷം; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം; വികെഎസ് പറന്നുയര്‍ന്നതും പരീക്ഷണവും കൃത്യതയോടെ (വീഡിയോ)
വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24 ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
ജൈവസാങ്കേതികവിദ്യയിലെ സംസ്ഥാനത്തെ ആദ്യ ശാസ്ത്രമ്യൂസിയം മേപ്പാടിയില്‍
ഐബിഎസിലെ ലതാ നായര്‍ക്ക് വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം