2022 ജൂണ്‍ 15 ന് സിംഗപ്പൂരിലെ മറീന ബേയില്‍ നിന്നുമാണ് മൂന്ന് രാത്രിവരെയുള്ള യാത്രയ്ക്ക് റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് കന്നിയങ്കം കുറിച്ചത്.
തിരുവനന്തപുരം: ഏഷ്യയിലെ നൂതന ആഡംബര കപ്പല്‍ ബ്രാന്‍ഡായ റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ പുതുതലമുറ പ്ലാറ്റ് ഫോം 'ഐട്രാവല്‍ ക്രൂയിസ് എന്‍റര്‍പ്രൈസ് റിസര്‍വേഷന്‍ സിസ്റ്റം' പ്രയോജനപ്പെടുത്തുന്നു. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ ഡിജിറ്റല്‍ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കിയും യാത്രക്കാരുടെ ആവശ്യതകള്‍ പരിഗണിച്ച് മികച്ച വ്യക്തിഗത ഓഫറുകള്‍ നല്‍കിയും യാത്ര അതുല്യമാക്കുകയാണ് ലക്ഷ്യം.
റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസും ഐബിഎസ് സോഫ്റ്റ് വെയറും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. യാത്രക്കാരുടെ മാറിവരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായ സേവനങ്ങള്‍ നല്‍കാനായി പാക്കേജ് ചിട്ടപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും കപ്പല്‍ യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള ഐട്രാവല്‍ സഹായകമാകും.
2022 ജൂണ്‍ 15 ന് സിംഗപ്പൂരിലെ മറീന ബേയില്‍ നിന്നുമാണ് മൂന്ന് രാത്രിവരെയുള്ള യാത്രയ്ക്ക് റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് കന്നിയങ്കം കുറിച്ചത്. സ്വപ്നസമാന യാത്ര സമ്മാനിക്കുന്നതിനാണ് റിസോര്‍ട്സ് വേള്‍ഡ് പ്രാധാന്യം നല്‍കുന്നത്. കമ്പനിയുടെ ആദ്യ കപ്പലായ 'റിസോര്‍ട്സ് ക്രൂയിസിംഗ് അറ്റ് സീസി' ലൂടെ 46 പ്രോപ്പര്‍ട്ടികള്‍, 8 രാജ്യങ്ങള്‍, 4 വന്‍കരകള്‍ എന്നിവിടങ്ങളിലായി പ്രതിവര്‍ഷം 80 ദശലക്ഷം സഞ്ചാരികളിലേക്കെത്തുന്ന തരത്തില്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
അത്യാധുനിക ജീവിതശൈലിക്കനുയോജ്യ ബ്രാന്‍ഡ് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് മികവുറ്റ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് പ്രതിബദ്ധമാണെന്ന് റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് പ്രസിഡന്‍റ് മൈക്കല്‍ ഗോ പറഞ്ഞു. വൈദഗ്ധ്യവും ദീര്‍ഘവീക്ഷണവും സമന്വയിക്കുന്ന ഐബിഎസിന്‍റെ ഐട്രാവല്‍ ക്രൂയിസ് പ്ലാറ്റ് ഫോം കമ്പനിക്ക് ഏറ്റവും അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശക്തമായ ഉപഭോക്തൃ അടിത്തറയെ മുതല്‍ക്കൂട്ടാക്കി വന്‍കിട ഹോട്ടല്‍ ശൃംഖലകളും റിസോര്‍ട്ടുകളും ക്രൂയിസ് മേഖലയിലേക്ക് വരുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ വൈസ് പ്രസിഡന്‍റും ടൂര്‍ ആന്‍ഡ് ക്രൂയിസ് ഇന്‍ഡസ്ട്രി സൊല്യൂഷന്‍സ് മേധാവിയുമായ ആശിഷ് കോശി പറഞ്ഞു. ക്രൂയിസ് മേഖലയിലെ ഏഷ്യയിലെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡിനെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ട്. കപ്പല്‍യാത്രയിലുടനീളം സഞ്ചാരികളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഐട്രാവല്‍ സഹായകമാകുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസൂത്രണം, ഷോപ്പിംഗ്, യാത്ര, യാത്രാനന്തര ഘട്ടങ്ങള്‍ തുടങ്ങിയവയിലെല്ലാം സങ്കേതികവിദ്യയുടെ കരുത്ത് പ്രകടമാക്കുകയാണ് 'ഐട്രാവല്‍ ക്രൂയിസ് എന്‍റര്‍പ്രൈസ് റിസര്‍വേഷന്‍ സിസ്റ്റം'. ടൂറുകള്‍ക്കും കപ്പല്‍ യാത്രകള്‍ക്കുമുള്ള പുതുതലമുറ പ്ലാറ്റ് ഫോമിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക്
https://www.ibsplc.com/product/tour-and-cruise-solutions/
ലിങ്ക് സന്ദര്‍ശിക്കുക.
സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍
ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ
നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24 ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
രാജ്യത്തിന് അഭിമാന നിമിഷം; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം; വികെഎസ് പറന്നുയര്‍ന്നതും പരീക്ഷണവും കൃത്യതയോടെ (വീഡിയോ)
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
എഎഫ്എല്‍എസിനെ ഏറ്റെടുത്ത് ഐബിഎസ്; പ്രവര്‍ത്തനം സമുദ്ര ചരക്കുഗതാഗതത്തിലേക്ക്
സാങ്കേതികവിദ്യയെ ഉല്പന്നവല്ക്കരണത്തിലൂടെ വികസിപ്പിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍