സ്ത്രീശാക്തീകരണത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം നിര്‍ണായകം: ഡോ. നവജ്യോത് ഖോസ
തിരുവനന്തപുരം: സമൂഹത്തില്‍ സ്ത്രീകളുടെ പദവി പുനര്‍നിര്‍വചിക്കാന്‍ കഴിയുന്ന മാറ്റങ്ങളുടെ നിര്‍മ്മാതാക്കളാണ് പുതിയ തലമുറയെന്നും സ്ത്രീശാക്തീകരണത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന് നിര്‍ണായക പങ്കുണ്ടെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) 'ഗതി' (ജെന്‍ഡര്‍ അഡ്വാന്‍സ്മെന്‍റ് ഫോര്‍ ട്രാന്‍സ്ഫോര്‍മിംഗ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിനു പുറമേ അവരുടെ യഥാര്‍ഥ കഴിവുകള്‍ നിറവേറ്റാനുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. ശരിയായ ശ്രദ്ധയും നിശ്ചയദാര്‍ഢ്യവും നല്ല മാനസികാരോഗ്യവും സ്ത്രീകളെ തൊഴിലില്‍ വിജയം കൈവരിക്കാന്‍ സഹായിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ശാസ്ത്ര സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, മെഡിസിന്‍, മാത്തമാറ്റിക്സ് (സ്റ്റെം) മേഖലകളില്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ് ആര്‍ജിസിബി.
ശൈശവദശ തൊട്ട് കുടുംബാന്തരീക്ഷത്തില്‍ ആണ്‍, പെണ്‍ വേര്‍തിരിവ് പ്രകടമാണെന്നും അതിനാല്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കേണ്ടത് വീടുകളില്‍ നിന്നു തന്നെയാണെന്ന് തുടര്‍ന്നുള്ള സെഷനിലെ മുഖ്യപ്രഭാഷണത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ വനിതകളുടെ സാന്നിധ്യം പ്രകടമാണെങ്കിലും തൊഴില്‍ രംഗത്തേക്ക് എത്തുമ്പോള്‍ ഈ പ്രാതിനിധ്യം കുറയുന്നുവെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ഈ പ്രശ്നപരിഹാരത്തിന് വ്യക്തികളേക്കാള്‍ സ്ഥാപനങ്ങളാണ് ഉണര്‍ന്നിരിക്കേണ്ടതെന്ന് സര്‍ക്കാരും നയരൂപകര്‍ത്താക്കളും തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് 'ഗതി' നടപ്പാക്കുന്നത്. സ്ത്രീകള്‍ക്ക് സ്വതന്ത്രമായി തൊഴിലെടുക്കാനും പ്രവര്‍ത്തിക്കാനും സഹായകമായ പരിതസ്ഥിതി സൃഷ്ടിക്കുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ജിസിബി 'ഗതി' പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. ദേവസേന അനന്തരാമന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി 'ലിംഗസമത്വ അവസരങ്ങള്‍: മിത്ത് അല്ലെങ്കില്‍ യാഥാര്‍ഥ്യം' എന്ന വിഷയത്തില്‍ സംവാദം നടന്നു. ഉപന്യാസ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
'ഗതി' നടപ്പാക്കാനായി കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ വകുപ്പ് തെരഞ്ഞെടുത്ത 30 ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലാണ് കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ജിസിബി ഉളളത്. ശാസ്ത്ര സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, മെഡിസിന്‍, മാത്തമാറ്റിക്സ് മേഖലകളിലെ അക്കാദമിക - ഉദ്യോഗ തലങ്ങളില്‍ പുരോഗതി കൈവരിക്കുന്നതില്‍ വനിതകള്‍ നേരിടുന്ന സാമ്പ്രദായിക-സാംസ്കാരിക തടസ്സങ്ങളെ അഭിമുഖീകരിക്കുകയാണ് ലക്ഷ്യം.
സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍
ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ
നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24 ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
രാജ്യത്തിന് അഭിമാന നിമിഷം; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം; വികെഎസ് പറന്നുയര്‍ന്നതും പരീക്ഷണവും കൃത്യതയോടെ (വീഡിയോ)
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്‍റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
എഎഫ്എല്‍എസിനെ ഏറ്റെടുത്ത് ഐബിഎസ്; പ്രവര്‍ത്തനം സമുദ്ര ചരക്കുഗതാഗതത്തിലേക്ക്
സാങ്കേതികവിദ്യയെ ഉല്പന്നവല്ക്കരണത്തിലൂടെ വികസിപ്പിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍