കപ്പലുകള്‍ ഉള്‍ക്കടലില്‍ ആയിരിക്കുമ്പോള്‍ കണക്ടീവിറ്റി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയും ഓഫ്ലൈനായും ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് എന്‍എവി-ഇക്യാഷ് കാര്‍ഡ്. ഇരട്ട ചിപ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സൗകര്യമൊരുക്കിയിട്ടുള്ളത്.
കൊച്ചി: ഇന്ത്യന്‍ നാവികസേനയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) സംയുക്തമായി ഇന്ത്യയിലെ ഏറ്റവും വലിയ നാവിക വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ എസ്ബിഐയുടെ എന്‍എവി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി. എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ സി. എസ്. സെട്ടി, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ ആര്. ഹരികുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കാര്‍ഡിന്റെ പ്രകാശനം.
കപ്പലുകള്‍ ഉള്‍ക്കടലില്‍ ആയിരിക്കുമ്പോള്‍ കണക്ടീവിറ്റി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയും ഓഫ്ലൈനായും ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് എന്‍എവി-ഇക്യാഷ് കാര്‍ഡ്. ഇരട്ട ചിപ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതോടെ ഉള്‍ക്കടലിലെ കപ്പിലില്‍ ക്യാഷ് കൈകാര്യം ചെയ്യേണ്ട പ്രയാസകരമായ അവസ്ഥ നാവികര്‍ക്കില്ലാതാവുകയാണ്. ഉള്‍ക്കടലില്‍ ക്യാഷ് നല്‍കാതെ, ഡിജിറ്റലായി പണം കൊടുത്ത് വിവിധ സേവനങ്ങള്‍ പ്രാപ്യമാക്കുകയാണ് എന്‍എവി-ഇക്യാഷ് കാര്‍ഡ്.
സുരക്ഷിതവും സൗകര്യപ്രദവും സുസ്ഥിരവുമായ പേയ്മെന്റ് ആവാസവ്യവസ്ഥ മറ്റ് നാവിക കപ്പലുകളിലും വിവിധ പ്രതിരോധ സ്ഥാപനങ്ങളിലും ലഭ്യമാക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ഡ് പുറത്തിറക്കിക്കൊണ്ട് എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ സി. എസ്. സെട്ടി പറഞ്ഞു.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24 ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം
ഐബിഎസിലെ ലതാ നായര്‍ക്ക് വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം
അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയുടെ വെബ്കാര്‍ഗോ ഏകീകരണത്തിന് ഐബിഎസിന്റെ 'ഐപാര്‍ട്ണര്‍ കസ്റ്റമര്‍'
'ഇ' രംഗത്തും തരംഗം സൃഷ്ടിക്കാന്‍ ടാറ്റ; സ്വന്തമായി ഡിജിറ്റല്‍ പേയ്മന്റ് ആപ്പുമായി കമ്പനി; ഫോണ്‍ പേ, ഗൂഗിള്‍ പേക്ക് തിരിച്ചടി