×
login
'സെമികോണ്‍ ഇന്ത്യ 2022' ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; അന്താരാഷ്ട്ര സെമി കണ്ടക്ടര്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിക്കുന്ന റോഡ് ഷോ പരമ്പരയിലെ പ്രഥമ റോഡ് ഷോ കൂടിയായി സമ്മേളനം മാറും. വ്യവസായ, അക്കാദമിക മേഖലകളിലെ ആഗോള വിദഗ്ധരും സെമികണ്ടക്ടര്‍ രൂപകല്‍പ്പനയിലും ഉല്‍പ്പാദനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാരിന്റെ പ്രമുഖ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

ബെംഗളൂരു: സെമി കണ്ടക്ടര്‍ വ്യവസായം സംബന്ധിച്ച്  ഇന്ത്യയില്‍ നടക്കുന്ന പ്രഥമ ത്രിദിന സമ്മേളനം 'സെമികോണ് ഇന്ത്യ 2022' പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളുരുവില്‍ ഉദ്ഘാടനം ചെയ്യുമെന്ന്  കേന്ദ്രമന്ത്രി  രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.  29 മുതല്‍ മെയ് ഒന്ന് വരെ ബെംഗളൂരുവിലെ ഐടിസി ഗാര്‍ഡേനിയയിലാണ്  സെമികോണ്‍ ഇന്ത്യ  കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് സംഘാടകര്‍.   ഡിസൈന്‍ , ഉല്‍പ്പാദന മേഖലകളില്‍   ലോകമെങ്ങും പ്രതീക്ഷയോടെ നോക്കുന്ന  സെമി കണ്ടക്ടര്‍ രാഷ്ട്രമായി  ഇന്ത്യയെ മാറ്റുകയെന്ന മുഖ്യ പ്രമേയത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.  

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിക്കുന്ന റോഡ് ഷോ  പരമ്പരയിലെ പ്രഥമ   റോഡ് ഷോ കൂടിയായി  സമ്മേളനം മാറും. വ്യവസായ, അക്കാദമിക മേഖലകളിലെ ആഗോള വിദഗ്ധരും  സെമികണ്ടക്ടര്‍  രൂപകല്‍പ്പനയിലും ഉല്‍പ്പാദനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാരിന്റെ പ്രമുഖ പ്രതിനിധികളും സമ്മേളനത്തില്‍  പങ്കെടുക്കും.


സെമി കണ്ടക്ടര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരവും ശക്തിയും നല്കുന്നതിനുദ്ദേശിച്ചുള്ള  ഇന്ത്യ  സെമി കണ്ടക്ടര്‍ ദൗത്യത്തിന്റെ ( ഇന്ത്യ സെമി കണ്ടക്ടര്‍ മിഷന്‍  ഐ.എസ്.എം) ലോഗോ പ്രകാശനവും  രാജീവ് ചന്ദ്രശേഖര്‍ നിര്‍വ്വഹിച്ചു.   മൈ ഗവ് സംഘടിപ്പിച്ച ക്രൗഡ് സോഴ്‌സിംഗ് മത്സരത്തില്‍ പങ്കെടുത്ത പ്രശാന്ത് മിശ്രയാണ് ലോഗോ തയ്യാറാക്കിയത്. ഹസ്തദാനത്തെയും സഹകരണ സമീപനത്തെയും  സൂചിപ്പിക്കുന്ന ലോഗോ സെമി കണ്ടക്ടറിനെ അടയാളപ്പെടുത്തുന്ന ട ആകൃതിയില്‍ രൂപപ്പെടുത്തിയിരിക്കുന്നു.  

മൈക്രോചിപ്പുകളുടെ കുറവ്  സെമി കണ്ടക്ടറുകളുടെ വ്യാവസായിക ഉല്‍പ്പാദനത്തെ ബാധിക്കുന്നതിനാല്‍ ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ് ഹബ്ബാക്കി മാറ്റാനാണ് സെമിക്കണ്‍ ഇന്ത്യ  പദ്ധതി ലക്ഷ്യമിടുന്നത്. ആഗോള  സെമി കണ്ടക്ടര്‍ വ്യവസായ ശൃംഖലയില്‍  ഇന്ത്യയെ ഒരു പ്രധാന  ശക്തികേന്ദ്രമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്ന്   രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

    comment

    LATEST NEWS


    പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.