×
login
ഇന്ത്യയുടെ യു പി ഐയും സിംഗപൂരിന്റെ പേ നൗവും കൈകോര്‍ത്തു; പണം കൈമാറ്റം എളുപ്പമാകും

ഇന്ത്യയുടെ യു പി ഐയും സിം​ഗപൂരിന്റെ പേ നൗവും കൈകോർത്തതോടെ മൊബൈൽ നമ്പർ ഉപയോ​ഗിച്ച് ഇനി പണം കൈമാറാൻ സാധിക്കും.

വിദേശരാജ്യങ്ങളിൽ നിന്നുള്ള പണം കൈമാറുന്നതിന് സാങ്കേതിക വി​ദ്യയുടെ പിൻബലത്തോടെ നിരവധി സംവിധാനങ്ങൾ നിലവിലുണ്ട്. എന്നാൽ ഒരു രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ധനകൈമാറ്റ സംവിധാനം എന്ന നിലയിൽ ഇന്ത്യയുടെ യു പി ഐ - Unified Payments Interface ന്റെ സ്വീകാര്യത വർദ്ധിച്ചു വരുന്നു. 

ഇതിൽ ഒരു ചുവട് കൂടി മുന്നോട്ട് വെച്ച് ഇന്ത്യയുടെ യു പി ഐയും സിം​ഗപൂരിന്റെ പേ നൗവും കൈകോർത്തതോടെ മൊബൈൽ നമ്പർ ഉപയോ​ഗിച്ച് ഇനി പണം കൈമാറാൻ സാധിക്കും. 

2014 മുതൽ യു പി ഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ ആ​ഗോളതലത്തിൽ വർദ്ധിച്ചു വരികയാണ്. നിലവിൽ ആ​ഗോളതലത്തിൽ 40 ശതമാനം തത്സമയ പണമിടപാടുകളാണ് യു പി ഐ വഴി നടക്കുന്നത്. സ്റ്റേറ്റ് ഓഫ് ദി ആർട്ട് ടെക്നോളജി ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന യു പി ഐയിലൂടെ വളരെ സുരക്ഷിതമായി വേ​ഗത്തിൽ പണം കൈമാറാൻ സാധിക്കുന്നു. ചെറിയ തുകയും കൈമാറാൻ സാധിക്കും എന്നതാണ് യു പി ഐയുടെ പ്രത്യേകത. 


മൊബൈൽ നമ്പർ ഉപയോ​ഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനും വികസിപ്പിച്ച സംവിധാനമാണ് സിം​ഗപൂരിന്റെ പേ നൗ. 2018 ലാണ് യുപിഐ, റൂപെ, ഭീം തുടങ്ങിയവ സിം​ഗപ്പൂരിൽ ലഭ്യമാക്കാനുള്ള കരാറിൽ ഇന്ത്യയും സിം​ഗപ്പൂരും ഒപ്പുവെച്ചത്. പേ നൗ സിം​ഗപ്പൂരുമായി സഹകരിക്കുന്നതോടെ ഇരുരാജ്യങ്ങളിലേയും ജനങ്ങൾക്ക് കുറ‍ഞ്ഞ ചെലവിൽ പണം തത്സമയം കൈമാറാനാകും. 

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും മോണിറ്ററി അതോറിട്ടി ഓഫ് സിം​ഗപ്പൂരും ചേർന്നാണ് ഇത് നടപ്പിലാക്കുന്നത്.

 

-Singapore collaboration #Linkingdigitalpaymentsystem India has emerged as one of the fastest-growing ecosystems for fintech innovation. Prime Minister Narendra Modi’s visionary leadership has been instrumental in driving globalisation of India’s best-in-class digital payment infrastructure. A key emphasis of the Prime Minister has been on ensuring that the benefits of UPI are not limited to India only, but other countries too benefit from it. The linkage of these two payment systems would enable residents of both countries in faster and cost-efficient transfer of cross-border remittances. It will also help the Indian diaspora in Singapore, especially migrant workers and students through instantaneous and low cost transfer of money from Singapore to India and vice-versa. 
 

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.