×
login
ശാസ്ത്രജ്ഞര്‍ പൊതുസമൂഹവുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തണം: കേന്ദ്ര ബയോ ടെക്നോളജി സെക്രട്ടറി

ആര്‍ജിസിബിയില്‍ നാല് ദിവസത്തെ ഡിബിടി കോണ്‍ക്ലേവിന് തുടക്കമായി

 

തിരുവനന്തപുരം: പൊതുസമൂഹവുമായി ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവ് ശാസ്ത്രലോകം ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര ബയോ ടെക്നോളജി വകുപ്പ് (ഡിബിടി) സെക്രട്ടറി ഡോ.രാജേഷ് ഗോഖലെ പറഞ്ഞു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) യില്‍ നാല് ദിവസത്തെ ഡിബിടി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 
സാങ്കേതികവിദ്യയും ശാസ്ത്രവും തമ്മില്‍ ബന്ധപ്പെട്ടു നില്‍ക്കേണ്ടത് പ്രധാനമാണ്. ഈ ബന്ധം ഇല്ലാത്തതാണ് ശാസ്ത്രലോകം അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്നം. ട്വിറ്ററും ഫേസ്ബുക്കും വീഡിയോകളും പത്രങ്ങളും ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെ നിരന്തരം ആശയവിനിമയം നടത്താന്‍ ശാസ്ത്രസമൂഹം പരിശീലിക്കണമെന്നും ഗോഖലെ പറഞ്ഞു. ശാസ്ത്രലോകത്തിന് പിന്തുണ ലഭിച്ചില്ലെങ്കില്‍ രാജ്യപുരോഗതിയെ തന്നെ ബാധിക്കും. പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിന് സഹകരണ പദ്ധതികള്‍, ടീം വര്‍ക്ക്, വിദഗ്ധരുമായി ബന്ധപ്പെടല്‍ എന്നിവ ആവശ്യമാണ്. സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്ത്രപ്രധാനമാണെന്നതിനാല്‍ പുറത്ത് എന്ത് പങ്കിടണം, എന്തൊക്കെ ചെയ്യരുത് എന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ വളരെ ശ്രദ്ധാലുവായിരിക്കണം. ഇപ്പോള്‍ ലോകം പൂര്‍ണമായും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ്. 21-ാം നൂറ്റാണ്ടിലെ അടിസ്ഥാന സാങ്കേതിക വിദ്യകളില്‍ രാജ്യത്തിന് എത്രമാത്രം ശക്തരാകാന്‍ കഴിയും എന്നതാണ് ഉറ്റുനോക്കുന്നത്.


ഇന്ത്യന്‍ ബയോ ഇക്കണോമി 2021 ല്‍ 70.2 ബില്യണ്‍ ഡോളറില്‍ നിന്ന് 80.12 ബില്യണ്‍ ഡോളറായി വളര്‍ന്നു, കഴിഞ്ഞ വര്‍ഷം മൊത്തം 1,128 ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കപ്പെട്ടു. 2021 ല്‍ ഇന്ത്യ ആകെ 506.7 ദശലക്ഷം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തി. കൂടാതെ 1.45 ബില്യണ്‍ ഡോസ് കോവിഡ് 19 വാക്സിനുകള്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മറ്റ് പല പ്രധാന മേഖലകളിലെയും പോലെ ശാസ്ത്രലോകത്തിലും മത്സരാധിഷ്ഠിത നേട്ടം കൈവരിക്കുന്നത് പ്രധാനമാണെന്നും യുവ ശാസ്ത്രജ്ഞ ന്‍മാര്‍ ഇതിനുള്ള കഴിവ് ആര്‍ജ്ജിക്കണമെന്നും ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.


 

യുവശാസ്ത്രജ്ഞര്‍ക്ക് ശാസ്ത്രമേഖലയില്‍ മികച്ച നെറ്റ് വര്‍ക്ക് സൃഷ്ടിക്കുന്നതിനുള്ള മികച്ച അവസരമാണ് ഡിബിടി കോണ്‍ക്ലേവ് എന്ന് ഫരീദാബാദിലെ റീജിയണല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍സിബി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സുധാംശു വ്രതി പറഞ്ഞു.


വളര്‍ന്നുവരുന്ന ശാസ്ത്രജ്ഞര്‍ തമ്മിലുള്ള ആശയവിനിമയം ശാസ്ത്രപുരോഗതിക്ക് വളരെ പ്രധാനമാണെന്ന് 'രാമലിംഗസ്വാമി റീ-എന്‍ട്രി ഫെലോഷിപ്പ്, എം.കെ. ഭാന്‍-യംഗ് റിസര്‍ച്ചര്‍ ഫെലോഷിപ്പ്' എന്നീ പ്രോഗ്രാമുകളെക്കുറിച്ച് സംസാരിക്കവേ കേന്ദ്ര ബയോ ടെക്നോളജി വകുപ്പ് സീനിയര്‍ അഡ്വൈസറും ശാസ്ത്രജ്ഞനുമായ എച്ച്.സഞ്ജയ് കുമാര്‍ മിശ്ര പറഞ്ഞു. സ്വന്തം വിഷയങ്ങളില്‍ വൈദഗ്ധ്യം നേടുന്നതിന് പുറമെ മറ്റ് മേഖലകളിലും എന്താണ് സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കേന്ദ്ര ബയോ ടെക്നോളജി വകുപ്പ് ശാസ്ത്രജ്ഞന്‍ ഡോ.ഡിയോ പ്രസാദ് ചതുര്‍വേദി നന്ദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശാസ്ത്ര ഗവേഷകരും വിദഗ്ധരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.