×
login
'ഇ' രംഗത്തും തരംഗം സൃഷ്ടിക്കാന്‍ ടാറ്റ; സ്വന്തമായി ഡിജിറ്റല്‍ പേയ്മന്റ് ആപ്പുമായി കമ്പനി; ഫോണ്‍ പേ‍, ഗൂഗിള്‍‍ പേക്ക് തിരിച്ചടി

ഇന്റര്‍നെറ്റ് മേഖലയില്‍ ചുവടുറപ്പിക്കാനുള്ള ടാറ്റയുടെ നീക്കത്തിന്റെ ഭാഗമായാണ് യുപിഐ പേയ്മെന്റ് ആപ്പ് അവതരിപ്പിക്കുന്നത്. ടാറ്റ ഡിജിറ്റല്‍ എന്ന കമ്പനിക്ക് കീഴിലായിരിക്കും ആപ്പ്. എന്നാല്‍ ആപ്പിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഡിജിറ്റല്‍ പേയ്മന്റ് സംവിധാനം ആരംഭിക്കുവാന്‍ ടാറ്റ, നാഷണല്‍ പേയ്മന്റ്സ് കോര്‍പ്പറേഷന് (എന്‍പിസിഐ) നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് അന്തിമഘട്ടത്തിലാണ്.

ന്യൂദല്‍ഹി: കാലത്തോടൊപ്പം സഞ്ചരിച്ച് ഡിജിറ്റല്‍ യുഗത്തിലും തരംഗം സൃഷ്ടിക്കാന്‍ തയ്യാറെടുപ്പുമായി ടാറ്റ. ഫോണ്‍പേ, ഗൂഗിള്‍ പേയോടെപ്പം മത്സരിക്കാന്‍ സ്വന്തമായി ഡിജിറ്റല്‍ പേയ്മന്റ് ആപ്പ് ആരംഭിക്കാന്‍ ടാറ്റ തയ്യാറെടുത്തതായാണ് വിവരം.

ഇന്റര്‍നെറ്റ് മേഖലയില്‍ ചുവടുറപ്പിക്കാനുള്ള ടാറ്റയുടെ നീക്കത്തിന്റെ ഭാഗമായാണ് യുപിഐ പേയ്മെന്റ് ആപ്പ് അവതരിപ്പിക്കുന്നത്. ടാറ്റ ഡിജിറ്റല്‍ എന്ന കമ്പനിക്ക് കീഴിലായിരിക്കും ആപ്പ്. എന്നാല്‍ ആപ്പിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഡിജിറ്റല്‍ പേയ്മന്റ് സംവിധാനം ആരംഭിക്കുവാന്‍ ടാറ്റ, നാഷണല്‍ പേയ്മന്റ്സ് കോര്‍പ്പറേഷന് (എന്‍പിസിഐ) നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് അന്തിമഘട്ടത്തിലാണ്.


ബാങ്കിങ് കമ്പനി അല്ലാത്തത് കൊണ്ട് മറ്റു ബാങ്കുകളുമായി സഹകരിച്ചായിരിക്കും ആപ്പിന്റെ പ്രവര്‍ത്തനം. ഗൂഗിള്‍ പേയും ഫോണ്‍ പേയുമെല്ലാം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. ഐസിഐസി ബാങ്കുമായാണ് നിലവില്‍ ടാറ്റ കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അത് കൂടാതെ കൂടുതല്‍ ബാങ്കുകളുമായി കരാറിലെത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്.

അടുത്തമാസം ആപ്പ് ഉപഭോക്താക്കളില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. ബാങ്കിങ് ആപ്പുകള്‍ക്ക് പുറമേ ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം, ആമസോണ്‍ പേ കൂടാതെ വാട്സാപ്പ് പേ എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പുകള്‍. മറ്റ് ഡിജിറ്റള്‍ പേയ്‌മെന്റ് ആപ്പുകളുടെ കൂടെ മത്സരിക്കാനും, എന്തൊക്കെ മാറ്റങ്ങളും വ്യത്യസ്തതകളും ടാറ്റ കൊണ്ടുവരുമെന്നും കണ്ട് തന്നെ മനസ്സിലാക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിടില്ല.  

 

  comment

  LATEST NEWS


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


  പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


  പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


  'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി


  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ


  ഉത്തര്‍പ്രദേശില്‍ അഖിലേഷിന്‍റെ കോട്ട തകര്‍ത്ത് യോഗി; അസംഗഡ് ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയുടെ ദിനേഷ് ലാൽ യാദവ് നിരാഹുവ ജയിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.