×
login
6.6 എച്ഡി+ ഡിസ്‌പ്ലേ; 5000എംഎഎച്ച് ബാറ്ററി, ടെക്‌നോ സ്പാര്‍ക്ക് 8സി അവതരിപ്പിച്ചു; വിലയിലും ഞെട്ടിച്ചു

സാധ്യമായ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം മിതമായ വിലയ്ക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടെക്‌നോ സ്പാര്‍ക്ക് 8സിയുടെ അവതരണം പ്രതിജ്ഞാബദ്ധതയുടെ സാക്ഷ്യമാണെന്നും പുതിയ ടെക്‌നോ സ്പാര്‍ക്ക് 8സി വിപണിയിലെത്തുന്നതോടെ താങ്ങാവുന്ന വിലയ്ക്ക് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രാന്‍ഷന്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു.

ഗോള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്‌നോ പ്രശസ്തമായ സ്പാര്‍ക്ക് 8 ശ്രേണിക്കു കീഴില്‍ പുതിയ ടെക്‌നോ സ്പാര്‍ക്ക് 8സി അവതരിപ്പിക്കുന്നു. മെമ്മറി, പ്രോസസര്‍, ഡിസ്‌പ്ലേ, കാമറ, ബാറ്ററി തുടങ്ങി എല്ലാ കാര്യത്തിലും മികവ് പ്രകടിപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് ടെക്‌നോ സ്പാര്‍ക്ക് 8സി.

വിഭാഗത്തിലെ ഏറ്റവും മികച്ച ഒക്റ്റകോര്‍ പ്രോസസറാണ് സ്പാര്‍ക്ക് 8സി സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്നത്. 90 ഹെര്‍ട്‌സ് ഉയര്‍ന്ന റിഫ്രഷ് റേറ്റ്, 6.6 എച്ഡി+ ഡിസ്‌പ്ലേ, 5000എംഎഎച്ച് ബാറ്ററി, 13 എംപി എഐ ഡ്യുവല്‍ റിയര്‍ കാമറ തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.ടെക്‌നോ സ്പാര്‍ക് 8സി 6ജിബി റാം നല്‍കുന്നു. 64 ജിബി റോമും ഉണ്ട്. കൂടാതെ ഐപിഎക്‌സ്2 സ്പ്ലാഷ് റെസിസ്റ്റന്റ്, ഡിടിഎസ് സൗണ്ട്, സോപ്ലേ 2.0, ഹൈപാര്‍ട്ടി, ആന്റി ഓയില്‍ സ്മാര്‍ട്ട് ഫിംഗര്‍പ്രിന്റ്, ഫേസ് അണ്‍ലേക്ക്, 3ഇന്‍ വണ്‍ സിം സ്ലോട്ട്, ഡ്യുവല്‍ 4ജി വോള്‍ട്ടെ തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകളുമുണ്ട്. ആന്‍ഡ്രോയിഡ് 11ല്‍ എച്ഒഎസ് 7.6 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

സാധ്യമായ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം മിതമായ വിലയ്ക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടെക്‌നോ സ്പാര്‍ക്ക് 8സിയുടെ അവതരണം പ്രതിജ്ഞാബദ്ധതയുടെ സാക്ഷ്യമാണെന്നും പുതിയ ടെക്‌നോ സ്പാര്‍ക്ക് 8സി വിപണിയിലെത്തുന്നതോടെ താങ്ങാവുന്ന വിലയ്ക്ക് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രാന്‍ഷന്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു.ടെക്‌നോസ്പാര്‍ക്ക് 8സിയുടെ അവതരണ വില 7499 രൂപയാണ്. മാഗ്‌നറ്റ് ബ്ലാക്ക്, ഐറിസ് പര്‍പ്പിള്‍, ഡയമണ്ട് ഗ്രേ, സിയാന്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 24 മുതല്‍ ആമസോണില്‍ നിന്നും വാങ്ങാം.

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.