×
login
പ്രഥമ അന്താരാഷ്ട്ര സെമികണ്ടക്ടര്‍ കോണ്‍ഫറന്‍സ് പ്രധാനമന്ത്രി 29ന് ബാംഗ്ലൂരില്‍ ഉദ്ഘാടനം ചെയ്യും.

'സെമികണ്ടക്ടര്‍ വ്യവസായവുമായി ബന്ധപ്പെട്ട നിരവധി കരാറുകള്‍ സമ്മേളനത്തിലൂടെ യാഥാര്‍ത്ഥ്യമാവു'മെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യത്തെ പ്രഥമ അന്താരാഷ്ട്ര സെമികണ്ടക്ടര്‍ കോണ്‍ഫറന്‍സ് (സെമികോണ്‍-2022) പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 29ന് ബാംഗ്ലൂരില്‍ ഉദ്ഘാടനം ചെയ്യും. ''ആഗോള ഇലക്ട്രോണിക്‌സ് ഉത്പാദന രംഗത്ത് ഇന്ത്യയെ മുന്‍നിരയിലെത്തിക്കുകയെന്ന പ്രധാനമന്ത്രിയുടെ താല്‍പ്പര്യത്തിന് മുന്നോടിയായാണ്  സെമികോണ്‍ 2022 സംഘടിപ്പിച്ചിരിക്കുന്നതെ'ന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

സെമികണ്ടക്ടര്‍ വ്യവസായ, ഗവേഷണ, വ്യാപാര മേഖല കളിലെ പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കും. 'ഡിസൈന്‍, ഉത്പാദന മേഖലകളിലെ ആഗോള ആവശ്യങ്ങള്‍ക്കു പര്യാപ്തമായ സെമികണ്ടക്ടര്‍ രാഷ്ട്രമായി ഇന്ത്യയെ ഉയര്‍ത്തുക' എന്നതാണ് സെമിനാറിന്റെ മുഖ്യ പ്രമേയം. മൈക്രോണ്‍ സിഇഒ സഞ്ജയ് മെഹ്‌റോത്ര, കെഡന്‍സ് സിഇഒ അനിരുദ്ധ് ദേവ്ഗണ്‍, ഇന്തോ യുഎസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് സ്ഥാപകന്‍ വിനോദ് ധാം, സെമി ധസെമികണ്ടക്ടര്‍ എക്വിപ്പ്‌മെന്റ് & മെറ്റീരിയല്‍സ് ഇന്റര്‍നാഷണല്‍പ പ്രസിഡന്റ് അജിത് മനോച്ച, സ്റ്റാന്‍ഫര്‍ഡ് എമരിറ്റസ് പ്രൊഫസര്‍ ആരോഗ്യസാമി പോള്‍ രാജ്   തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും .


'സെമികണ്ടക്ടര്‍ വ്യവസായവുമായി ബന്ധപ്പെട്ട നിരവധി കരാറുകള്‍ സമ്മേളനത്തിലൂടെ യാഥാര്‍ത്ഥ്യമാവു'മെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സെമികണ്ടക്ടര്‍ , ഡിസ്‌പ്ലേ ഉപകരണ നിര്‍മ്മാണ വ്യവസായവുമായി ബന്ധപ്പെട്ട 76,000 കോടി രൂപയുടെ കര്‍മ്മ പദ്ധതിക്ക് അടുത്തിടെ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച തുടര്‍ നടപടികള്‍ ക്കായി  ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷനു കീഴില്‍ സ്വതന്ത്ര ചുമതലയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യ സെമികണ്ടക്ടര്‍  മിഷന്‍ രൂപീകൃതമായി.സെമികണ്ടക്ടര്‍, ഇലക്ട്രോണിക്‌സ് വ്യവസായ  ഉത്പാദന മേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ് ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്റെ മുഖ്യ ഉദ്ദേശലക്ഷ്യം

 

  comment

  LATEST NEWS


  സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


  ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


  ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


  നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


  ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


  'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.