login
ഉപയോക്താക്കളുടെ അനുവാദമില്ലാതെ സ്വകാര്യത ചൂഷണം ചെയ്തു: ഫേസ്ബുക്ക് 65 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഫെഡറല്‍ കോടതി

കോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. പരാതി തീര്‍പ്പ് കല്‍പ്പിച്ചതില്‍ സന്തോഷമുണ്ട്. അതിനാല്‍ ഈ വിഷയത്തെ മറികടക്കാന്‍ സാധിക്കും. സ്ഥാപനത്തിന്റെയും ഓഹരി ഉടമകളുടെയും താത്പര്യമതാണെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

വാഷിങ്ടണ്‍: ഉപയോക്താക്കളുടെ അനുവാദമില്ലാതെ സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്തതിന് 65 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഫേസ്ബുക്കിനോടാവശ്യപ്പെട്ട് അമേരിക്കന്‍ ഫെഡറല്‍ കോടതി. ഫേസ്ബുക്ക് ഫോട്ടോ ഫേസ് ടാഗിങ്ങും മറ്റ് വിവരങ്ങളും ഉപയോക്താക്കളുടെ അറിവില്ലാതെ ഉപയോഗിച്ചുവെന്ന ഇല്ലിനോയ്‌സിലെ ഉപയോക്താക്കളുടെ പരാതിയിലാണ് കോടതി ഉത്തരവ്. 2015ലാണ് ഫേസ്ബുക്കിനെതിരെ പരാതി നല്‍കിയത്.

കോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. പരാതി തീര്‍പ്പ് കല്‍പ്പിച്ചതില്‍ സന്തോഷമുണ്ട്. അതിനാല്‍ ഈ വിഷയത്തെ മറികടക്കാന്‍ സാധിക്കും. സ്ഥാപനത്തിന്റെയും ഓഹരി ഉടമകളുടെയും താത്പര്യമതാണെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.  

ചിക്കാഗോ അറ്റോര്‍ണി ജായ് എഡല്‍സണാണ് ഇല്ലിനോയ്‌സിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വേണ്ടി പരാതി നല്‍കിയത്. ഇല്ലിനോയ്‌സിലെ സ്വകാര്യതാ നിയമത്തിനെതിരെയാണ് ഫേസ്ബുക്ക് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. 2020 ജനുവരിയില്‍ 550 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. എന്നാല്‍, അത് പോരായെന്ന് ജൂലായില്‍ ഫെഡറല്‍ കോടതി ജഡ്ജി ജെയിംസ് ഡോണാറ്റോ അറിയിച്ചു.  

ഫേസ്ബുക്കിനെതിരെ സ്വീകരിച്ച ഈ നടപടി സുപ്രധാന നാഴികക്കല്ലാണെന്നും ഡിജിറ്റല്‍ സ്വകാര്യതയുടെ ചൂഷണത്തിനെതിരെയുള്ള മികച്ച വിജയമാണിതെന്നും ജെയിംസ് ഡൊണാറ്റോ പ്രതികരിച്ചു. സ്വകാര്യതാ നിയമം ലംഘിച്ചതിന് ലഭിച്ചിട്ടുള്ള നഷ്ടപരിഹാരങ്ങളില്‍ ഏറ്റവും വലിയ തുകകളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഇല്ലിനോയ്‌സിലെ 16 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് അനുകൂലമായാണ് വിധി. ഇതുവഴി ഓരോരുത്തര്‍ക്കും ഏകദേശം 345 ഡോളര്‍ നഷ്ടപരിഹാരമായി ലഭിക്കും.

    comment

    LATEST NEWS


    'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


    ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


    'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


    കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


    'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


    'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


    11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


    150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.