×
login
ആഭ്രയുടെ സര്‍വീസ് നൗ ബിസ്‌നസ് ഏറ്റെടുത്ത് യുഎസ്ടി

യുഎസ്ടി യുമായും മറ്റു ഉപയോക്താക്കളുമായും യോജിച്ച് പ്രവര്‍ത്തിക്കാനും സാസ് സൊല്യൂഷനുകളിലൂടെ അവയ്ക്ക് പരമാവധി മൂല്യം പകര്‍ന്നു നല്കാനുമുളള അവസരത്തെ പ്രതീക്ഷാപൂര്‍വമാണ് നോക്കിക്കാണുന്നതെന്ന് ആഭ്ര സിഇഒ യും മാനേജിങ്ങ് പാര്‍ട്ണറുമായ കൈലാഷ് അറ്റല്‍ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: യുഎസ്ടി പ്രമുഖ ഐ ടി ഓട്ടോമേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ ആഭ്രയുടെ കണ്‍സള്‍ട്ടിങ്ങ്, ഇംപ്ലിമെന്റേഷന്‍, എക്സ്റ്റന്‍ഷന്‍, ഇന്റഗ്രേഷന്‍ സേവനങ്ങളും സര്‍വീസ് നൗ സേവനങ്ങളും എറ്റെടുത്തു. ക്ലൗഡ് നിക്ഷേപങ്ങളില്‍നിന്ന് പരമാവധി മൂല്യം കൈവരിക്കും വിധത്തില്‍ സാസ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിലാണ്  ആഭ്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 ഏറ്റെടുക്കല്‍ ധാരണ പ്രകാരം ആഭ്ര സിഇഒ യും മാനേജിങ്ങ് പാര്‍ട്ണറുമായ കൈലാഷ് അറ്റല്‍ യുഎസ്ടി യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. സര്‍വീസ് നൗ സോഫ്റ്റ് വെയര്‍, വര്‍ക്ക്‌ഡേ, കൂപ്പ പ്ലാറ്റ്‌ഫോം സേവനങ്ങള്‍ ഉള്‍പ്പെടെ സാസ് പ്രാക്ടീസസ് ഇന്‍ക്യുബേഷന്റെയും മെച്യൂരിറ്റി സംരംഭങ്ങളുടെയും നേതൃത്വം അദ്ദേഹത്തിനായിരിക്കും.

യുഎസ്ടി യുമായും മറ്റു ഉപയോക്താക്കളുമായും യോജിച്ച് പ്രവര്‍ത്തിക്കാനും സാസ് സൊല്യൂഷനുകളിലൂടെ അവയ്ക്ക് പരമാവധി മൂല്യം പകര്‍ന്നു നല്കാനുമുളള അവസരത്തെ പ്രതീക്ഷാപൂര്‍വമാണ് നോക്കിക്കാണുന്നതെന്ന് ആഭ്ര സിഇഒ യും മാനേജിങ്ങ് പാര്‍ട്ണറുമായ കൈലാഷ് അറ്റല്‍ അഭിപ്രായപ്പെട്ടു. ഉപകരണങ്ങളും ഇന്നൊവേഷനും കൊണ്ടുവന്നും പുതിയ മേഖലകള്‍ താണ്ടാനുള്ള ധൈര്യം പകര്‍ന്നു നല്കിയും സാങ്കേതികവിദ്യയുടെ കരുത്തില്‍ മുന്നേറാനുള്ള ആവേശത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.