login
ആമസോണും ഗ്ലോബൽ ഒപ്റ്റിമിസവും ചേർന്ന് സ്ഥാപിച്ച ക്ലൈമറ്റ് പ്ലെഡ്ജിൻ്റെ ഭാഗമായി യു എസ് ടി

2040-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് കമ്പനി മുന്നോട്ടു വെയ്ക്കുന്നത്

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ  യു എസ് ടി   ക്ലൈമെറ്റ് പ്ലെഡ്ജിൽ ഒപ്പു വെച്ചു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനും കാർബൺ രഹിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുമുള്ള ആഗോള കമ്പനികളുടെ കൂട്ടായ്മയാണ് ക്ലൈമറ്റ് പ്ലെഡ്ജ്. ആമസോണും ഗ്ലോബൽ ഒപ്റ്റിമിസവും ചേർന്നാണ് ഇതിന് രൂപം കൊടുത്തത്. പരിസ്ഥിതി സൗഹൃദ ഭാവിക്ക് വേണ്ടി രൂപം കൊടുത്ത ഈ ക്രോസ് സെക്ടർ ബിസ്നസ് കമ്മ്യൂണിറ്റിയിൽ ലോകത്തെ നൂറിലേറെ പ്രമുഖ കമ്പനികൾ അംഗങ്ങളാണ്. 2050-ഓടെ കാർബൺ രഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പാരിസ് ഉടമ്പടിക്ക് പത്തുവർഷം മുമ്പേ, 2040-ൽ തന്നെ ലക്ഷ്യം കൈവരിക്കാനാണ് ക്ലൈമറ്റ് പ്ലെഡ്ജ് ശ്രമിക്കുന്നത്.  

കൂട്ടായ്മയുടെ ഭാഗമാകുന്നതിലൂടെ സുസ്ഥിരത എന്ന ആശയത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ്യു എസ് ടി  പ്രകടമാക്കുന്നത്. പ്രതിവർഷം ശരാശരി 2 ശതമാനം അറ്റ ലാഭം ഇത്തരം പ്രവർത്തനങ്ങൾക്കായി  നീക്കിവെയ്ക്കുന്നുണ്ട്. 

2030-ലെ യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രാധിഷ്ഠിതവും പരിവർത്തനാത്മകവുമായ പ്രവർത്തനങ്ങളാണ്  നടപ്പിലാക്കുന്നത്. കഴിഞ്ഞ 20 വർഷത്തിലേറെയായി കാർബൺ രഹിത ലക്ഷ്യവുമായാണ് കമ്പനി മുന്നോട്ടു പോകുന്നത്.   കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള നൂതന മാർഗങ്ങൾ എക്കാലത്തും  മുന്നോട്ടു വെച്ചിട്ടുണ്ട്. ആഗോള സുസ്ഥിരതയ്ക്കും സാമൂഹ്യ, സാമ്പത്തിക വികസനത്തിനും ഊന്നൽ നൽകുന്ന  പ്രവർത്തനങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്. 1999-ലെ തുടക്കം മുതൽ, സി‌എസ്‌ആർ പദ്ധതികളിലൂടെ സാമൂഹ്യ ഉന്നമനം ലാക്കാക്കി, ലോകത്തെ ക്രിയാത്മകമായി സ്വാധീനിക്കാനുള്ള  പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. മരങ്ങൾ നട്ടുപിടിപ്പിക്കലും കണ്ടൽക്കാടുകൾ പുന:സ്ഥാപിക്കലും പ്രകൃതിദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും. 

യുഎസ്‌ടിയുടെ 'സ്റ്റെപ്പ് ഇറ്റ് അപ്പ് അമേരിക്ക', 'ഇംപാക്റ്റ് ഇന്ത്യ' പ്രോഗ്രാമുകൾ തൊഴിൽ പരിശീലനവും തൊഴിലവസരങ്ങളും നൽകുന്നു. 6.5 ഏക്കർ വിസ്തീർണമുള്ള ഹരിതാഭമായ തിരുവനന്തപുരം കാമ്പസിൻ്റെ മൂന്നിലൊന്ന് ഭാഗവും പൊയ്കയും ജലാശയങ്ങളുമാണ്. തികച്ചും പരിസ്ഥിതി സൗഹൃദപരമായി രൂപകൽപ്പന ചെയ്ത ഈ കാമ്പസിന് ഐ‌ജി‌ബി‌സി ലീഡ് ഗോൾഡ് സർട്ടിഫിക്കറ്റ് (ലീഡർഷിപ്പ് ഇൻ എനർജി ആന്റ് എൻവയോൺമെന്റൽ ഡിസൈൻ) ലഭിച്ചിട്ടുണ്ട്. ഭൂഗോളത്തിൻ്റെ സംരക്ഷണത്തിനും കമ്മ്യൂണിറ്റികളുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള അവസരങ്ങളാണ് കമ്പനി തേടുന്നത്. 

ക്ലൈമറ്റ് പ്ലെഡ്ജിൽ അംഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന്  യു‌എസ്‌ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു. ജീവനക്കാരും ഇടപാടുകാരും ഉപയോക്താക്കളും ഉൾപ്പെടെ സാമൂഹ്യ ജീവിതത്തെ ഗുണകരമായി സ്വാധീനിക്കാനും  രൂപാന്തരപ്പെടുത്താനുമാണ് തുടക്കം മുതൽ കമ്പനി ശ്രമിച്ചിട്ടുള്ളത്. ഈ യാത്രയുടെ അടിസ്ഥാന ഭാഗമാണ്

പാരിസ്ഥിതിക ജാഗ്രത. ആമസോൺ, ഗ്ലോബൽ ഒപ്റ്റിമിസം, കൂട്ടായ്മയുടെ ഭാഗമായ മറ്റ് കമ്പനികൾ എന്നിവയുമായി ചേർന്ന്

ആഗോളതാപനത്തെ ചെറുക്കാനും വ്യക്തമായ പുരോഗതി കൈവരിക്കാനും തങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ലക്ഷ്യമിട്ടതിലും പത്തുവർഷം മുമ്പേ പാരിസ് ഉടമ്പടി യാഥാർഥ്യമാക്കുക എന്ന ദൗത്യവുമായി ക്ലൈമറ്റ് പ്ലെഡ്ജിന് രൂപം നൽകിയിട്ട് കഷ്ടി രണ്ടു വർഷം ആകുന്നതേയുള്ളൂ എന്ന് ആമസോൺ സ്ഥാപകനും സിഇഒ യുമായ ജെഫ് ബെസോസ് അഭിപ്രായപ്പെട്ടു. ഇന്ന് 1.4 ട്രില്യൺ ഡോളറിലധികം വാർഷിക വരുമാനമുളള നൂറിലേറെ ആഗോള കമ്പനികളും 5 ദശലക്ഷത്തിലധികം ജീവനക്കാരും ക്ലൈമറ്റ് പ്ലെഡ്ജിൻ്റെ ഭാഗമാണ്.   ഇന്നൊവേഷനും യഥാർഥമായ മാറ്റങ്ങളും കൊണ്ടുവന്ന് കാർബൺ രഹിത സമ്പദ്‌വ്യവസ്ഥ യാഥാർഥ്യമാക്കാനുള്ള യത്നത്തിൽ മറ്റു കമ്പനികൾക്കൊപ്പം നിലകൊള്ളുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലൈമറ്റ് പ്ലെഡ്ജിൻ്റെ ഭാഗമാകുന്നതോടെ താഴെ പറയുന്ന കാര്യങ്ങളിൽ  യു എസ് ടി  പ്രതിജ്ഞാബദ്ധമാണ്

 • ഹരിതഗൃഹ വാതക പ്രഭാവം പതിവായി അളന്ന് റിപ്പോർട്ടുചെയ്യുക.
 • കാര്യക്ഷമത കൂട്ടിയും പുനരുപയോഗ ഊർജ സ്രോതസ്സിലേക്ക് മാറിയും മെറ്റീരിയലുകൾ കുറച്ചും  കാർബൺ ബഹിർഗമന തോത് കുറച്ചും വ്യാപാര മാറ്റവും ഇന്നൊവേഷനും വഴി പാരിസ് ഉടമ്പടിക്ക് അനുസൃതമായി ഡീകാർബണൈസേഷൻ സ്ട്രാറ്റജി നടപ്പിലാക്കുക.
 • അളക്കാവുന്നതും  യഥാർഥവും ശാശ്വതവും സാമൂഹ്യമായി പ്രയോജനകരവുമായ  മാർഗങ്ങളിലൂടെ 2040-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിനായി അവശേഷിക്കുന്ന കാർബൺ ബഹിർഗമന മാർഗങ്ങൾ നിർവീര്യമാക്കാൻ നടപടിയെടുക്കുക.
 • 2025-ഓടെ 25 ശതമാനവും  2030-ഓടെ 50 ശതമാനവും പുനരുപയോഗ ഊർജത്തിലേക്ക് മാറുക.
 • കമ്പനിയുടെ ലോകമെങ്ങുമുള്ള കാമ്പസുകളിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രം ഉപയോഗിക്കുക.
 • 1.2 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ 2023-ഓടെ സ്വന്തമായ സൗരോർജ നിലയം സ്ഥാപിക്കുക.
  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.