ഹുറൂണ്‍ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ 8 ശതകോടി പ്രാവിശ്യവും ഇന്ത്യയില്‍ 1.5 ശതകോടി പ്രാവിശ്യവും പ്രേക്ഷകര്‍ കാണാറുണ്ടെന്നാണ് കണക്ക്.
തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസിന് 2022 ലെ ഹുറൂണ്‍ ഇന്‍ഡസ്ട്രി അച്ചീവ്മന്‍റ് പുരസ്ക്കാരം ലഭിച്ചു. മുംബൈയിലെ ഹോട്ടല്‍ താജ് ലാന്‍ഡ്സ് എന്‍ഡില്‍ 200 ഓളം വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വി കെ മാത്യൂസിന് നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ചെയര്‍മാനും എംഡിയുമായ ശിശിര്‍ ബൈജാല്‍ പുരസ്ക്കാരം കൈമാറി.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുറൂണ്‍ റിപ്പോര്‍ട്ടിന് മുംബൈ, ഷാങ്ഹായി, സിഡ്നി, ലോസ് എയ്ഞ്ചല്‍സ്, പാരീസ്, ദുബായ്, ലക്സംബര്‍ഗ് എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. ഹുറൂണ്‍ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ 8 ശതകോടി പ്രാവിശ്യവും ഇന്ത്യയില്‍ 1.5 ശതകോടി പ്രാവിശ്യവും പ്രേക്ഷകര്‍ കാണാറുണ്ടെന്നാണ് കണക്ക്.
ഹുറൂണിന്‍റെ അന്താരാഷ്ട്ര നിര്‍ണയസമിതിയാണ് വി കെ മാത്യൂസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്. ഹുറൂണ്‍ റിപ്പോര്‍ട്ടിന്‍റെ ആഗോള ചെയര്‍മാന്‍ റുപെര്‍ട്ട് ഹൂഗ്വെര്‍ഫ്, ഹുറൂണ്‍ ഇന്ത്യയുടെ സ്ഥാപകനും എംഡിയുമായ അനസ് റഹ്മാന്‍ ജുനൈദ് എന്നിവരാണ് പുരസ്ക്കാരദാന ചടങ്ങിന് ആതിഥേയത്വം വഹിച്ചത്.
ആദി ഗോദ്റെജ്, ഡോ. സൈറസ് എസ് പൂനാവാല, നിതിന്‍ കാമത്ത്, കുല്‍ദീപ് സിംഗ് ധിന്‍ഗ്ര, നിരഞ്ജന്‍ ഹീരാനന്ദാനി, ദിവ്യാംഗ് തുറാഖിയ, ക്രിസ് ഗോപാലകൃഷ്ണ്‍, മോഹിത് ബര്‍മന്‍, സഞ്ജീവ് ഗോയങ്കെ, രമേഷ് ജെയിന്‍ എന്നിവരാണ് ഇതിനു മുമ്പ് ഈ പുരസ്ക്കാരം ലഭിച്ച പ്രമുഖര്‍.
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ 55 ജീവനക്കാരുമായി 1997 ല്‍ സ്ഥാപിതമായ ഐബിഎസ് സോഫ്റ്റ് വെയറിന് ഇന്ന് 30 രാജ്യങ്ങളില്‍ നിന്നായി 3,500 ജീവനക്കാരാണുള്ളത്. കേരളത്തിലെ ഏറ്റവും വലിയ വ്യവസായ വിജയഗാഥകളിലൊന്നാണ് ഐബിഎസ്. ആഗോള ഗതാഗതം, ലോജിസ്റ്റിക്സ് എന്നീ മേഖലകളില്‍ ലോകത്തെ മികച്ച കമ്പനികളുമായാണ് ഐബിഎസ് മത്സരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികള്‍, തിരക്കേറിയ വിമാനത്താവളങ്ങള്‍, ഓയില്‍-ഗ്യാസ് കമ്പനികള്‍, ഹോട്ടല്‍ ശൃംഖലകള്‍ എന്നിവ ഐബിഎസിന്‍റെ ഉപഭോക്താക്കളാണ്.
സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍
ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ
നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24 ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
രാജ്യത്തിന് അഭിമാന നിമിഷം; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം; വികെഎസ് പറന്നുയര്‍ന്നതും പരീക്ഷണവും കൃത്യതയോടെ (വീഡിയോ)
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നവേഷന്‍ സെന്റര്‍ കേരളത്തില്‍ വരുമ്പോള്‍; എന്താണീ ഗ്രാഫീന്?
എഎഫ്എല്‍എസിനെ ഏറ്റെടുത്ത് ഐബിഎസ്; പ്രവര്‍ത്തനം സമുദ്ര ചരക്കുഗതാഗതത്തിലേക്ക്
സാങ്കേതികവിദ്യയെ ഉല്പന്നവല്ക്കരണത്തിലൂടെ വികസിപ്പിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍