×
login
വി കെ മാത്യൂസ് ജി-ടെക് ചെയര്‍മാന്‍; ശ്രീകുമാര്‍ വി സെക്രട്ടറി

കേരളത്തിലെ 90 ശതമാനം ഐടി ജീവനക്കാരും ജോലി ചെയ്യുന്ന 200 ഓളം കമ്പനികള്‍ 2001 ല്‍ സ്ഥാപിതമായ ജി-ടെകില്‍ അംഗങ്ങളാണ്

വി.കെ മാത്യൂസ് ജി-ടെക് ചെയര്‍മാന്‍; ശ്രീകുമാര്‍ വി സെക്രട്ടറി


തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസിനെ ഐടി-ഐടി അധിഷ്ഠിത കമ്പനികളുടെ സംഘടനയായ ജി-ടെകിന്‍റെ (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ചെയര്‍മാനായി തെരഞ്ഞെടുത്തു.

ടാറ്റ എല്‍ക്സിയുടെ സെന്‍റര്‍ ഹെഡ് ശ്രീകുമാര്‍ വി യാണ് പുതിയ ജി-ടെക് സെക്രട്ടറി. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള (2022-2024) പുതിയ ഭരണസമിതിയെയും പ്രഖ്യാപിച്ചു.

കേരളത്തിലെ 90 ശതമാനം ഐടി ജീവനക്കാരും ജോലി ചെയ്യുന്ന 200 ഓളം കമ്പനികള്‍ 2001 ല്‍ സ്ഥാപിതമായ ജി-ടെകില്‍ അംഗങ്ങളാണ്. കേരളത്തെ ഐടി/ബിപിഎം കേന്ദ്രമായി അവതരിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങളോട് സഹകരിക്കുകയും സര്‍ക്കാരിന്‍റെയും ഐടി വ്യവസായത്തിന്‍റെയും ഇടയിലുള്ള പാലമായി വര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ജി-ടെക്.

ഐടി മേഖലയിലെ എല്ലാ പങ്കാളികളുടെയും സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിന് ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കുന്നതിനുള്ള ആവാസ വ്യവസ്ഥ രൂപാന്തരപ്പെടുത്തുന്നതിനും ജി-ടെക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

കേരളത്തിലെ ഐടി സമൂഹത്തില്‍ സുപ്രധാന മാറ്റം കൊണ്ടു വരുന്നതില്‍ ജി-ടെക് കാരണമായിട്ടുണ്ടെന്ന് വി കെ മാത്യൂസ് പറഞ്ഞു. സര്‍ക്കാരുമായി ചേര്‍ന്നു കൊണ്ട് ഐടി സ്റ്റാര്‍ട്ടപ്പുകള്‍, ഐടി കമ്പനികള്‍ എന്നിവയെ സഹായിക്കാനും അതു വഴി ഈ വ്യവസായത്തിലെ വളര്‍ച്ച ത്വരിതപ്പെടുത്തുകയുമാണ് ജി-ടെകിന്‍റെ പ്രധാന ധര്‍മ്മം. ഈ വ്യവസായത്തിനുള്ള ബഹുജനപിന്തുണ വര്‍ധിപ്പിക്കാനും സര്‍ക്കാരുമായുള്ള സഹകരണത്തിലൂടെ ജി-ടെക്കിന് കഴിയും. ഒരു ഐടി തൊഴിലിലൂടെ നാല് അനുബന്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. അതുവഴി സംസ്ഥാനത്തെ സാമൂഹ്യ-സാമ്പത്തിക വികസനത്തില്‍ നിര്‍ണായകമായ പങ്കാണ് ഐടി കമ്പനികള്‍ വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.