×
login
വാട്‌സ്ആപ്പ് തകരാര്‍ പരിഹരിച്ചു; രണ്ടു മണിക്കൂര്‍ സേവനം തടസപ്പെട്ട ശേഷം വീണ്ടും ആപ്പ് സജീവമായി

വിവിധ വെബ്‌സൈറ്റുകളുടെ സേവനങ്ങളുടെ തത്സമയ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഡൗണ്‍ഡിറ്റക്റ്റര്‍ നല്‍കുന്ന വിവരമനുസരിച്ച് ഉച്ചയ്ക്ക് 12.11 മുതല്‍ വാട്‌സ്ആപ്പ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മുംബൈ: മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് മണിക്കൂറുകള്‍ നീണ്ട തകരാര്‍ പരിഹരിച്ചു. വാട്‌സ്ആപ്പ് സേവനങ്ങളുടെ ഭാഗിക പുനഃസ്ഥാപനം 2.22 ഓടെയാണ് നടന്നത്. വിവിധ വെബ്‌സൈറ്റുകളുടെ സേവനങ്ങളുടെ തത്സമയ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഡൗണ്‍ഡിറ്റക്റ്റര്‍ നല്‍കുന്ന വിവരമനുസരിച്ച് ഉച്ചയ്ക്ക് 12.11 മുതല്‍ വാട്‌സ്ആപ്പ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ഏകദേശം രണ്ട് മണിക്കൂറിനടുത്ത് സമയമെടുത്താണ് സേവനങ്ങള്‍ പുഃനസ്ഥാപിച്ചത്. 'പല ആളുകള്‍ക്കും സന്ദേശം അയക്കുവാന്‍ പ്രശ്‌നം നേരിടുന്നു എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. എത്രയും പെട്ടെന്ന് വാട്‌സ്ആപ്പ് പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍', എന്നാണ് തകരാ!ര്‍ സംബന്ധിച്ച് ആപ്പ് ഉടമസ്ഥരായ മെറ്റയുടെ വക്താവ് നേരത്തെ പ്രതികരിച്ചത്.


 

 

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.