login
പുതിയ പോളിസി: ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കും ഒളിഞ്ഞ് നോട്ടം; വാട്‌സ്ആപ്പിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി; ആപ്ലിക്കേഷനെ കൈവിട്ട് ജനങ്ങളും

പുതിയ സന്ദേശം കിട്ടുന്നവര്‍ പലരും വാട്‌സ്ആപ്പ് തന്നെ ഉപേക്ഷിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ മികച്ച സൗജന്യ മെസേജിംഗ് ആപ്ലിക്കേഷനുകളില്‍ വാട്സ്ആപ്പ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിട്ടുണ്ട്. വാട്സ്ആപ്പിന് അപ്രതീക്ഷിതമായി ലഭിച്ച ഈ തിരിച്ചടിയില്‍ പുതിയ പോളിസി പ്രഖ്യാപനം പിന്‍വലിക്കുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ ആപ്പായ വാട്സ്ആപ്പിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. പുതിയ പോളിസി പ്രഖ്യാപിച്ചതോടെ ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള പുതിയ പോളിസി ഫെബ്രുവരി എട്ടിന് പ്രാബല്യത്തില്‍ വരുമെന്നാണ് വാട്സ്ആപ്പ് പ്രത്യേക സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ  ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്‌സൈറ്റുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഇതെല്ലാം കമ്പനിയുടെ ആവശ്യങ്ങള്‍ക്കായി ശേഖരിക്കുമെന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.  

എന്നാല്‍, ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ഉപഭോക്താക്കള്‍ പറയുന്നത്. പുതിയ സന്ദേശം കിട്ടുന്നവര്‍ പലരും വാട്‌സ്ആപ്പ് തന്നെ ഉപേക്ഷിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.  ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ മികച്ച സൗജന്യ മെസേജിംഗ് ആപ്ലിക്കേഷനുകളില്‍  വാട്സ്ആപ്പ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിട്ടുണ്ട്.  വാട്സ്ആപ്പിന് അപ്രതീക്ഷിതമായി ലഭിച്ച ഈ തിരിച്ചടിയില്‍ പുതിയ പോളിസി പ്രഖ്യാപനം പിന്‍വലിക്കുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.