×
login
30ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം‍ സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരത്ത്; വിശിഷ്ടാതിഥികള്‍ക്കായി സാംസ്‌കാരിക വിരുന്നും

കോവളം റാവിസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയന്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള ഭരണകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തിരുവനന്തപുരം: 30-ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ മൂന്നിനു തിരുവനന്തപുരത്ത് നടക്കും. ആവര്‍ത്തന ക്രമം അനുസരിച്ചു കേരളമാണ് മുപ്പതാമത് കൗണ്‍സില്‍ യോഗത്തിന് ആതിഥ്യം അരുളുന്നത്. കേരളത്തിനാണ് ഈ യോഗത്തിന്റെ അധ്യക്ഷസ്ഥാനം.  

കോവളം റാവിസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയന്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള ഭരണകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാനങ്ങള്‍ തമ്മിലും കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനുള്ള വേദിയാണു കൗണ്‍സില്‍ യോഗം. രാവിലെ 10 മുതല്‍ രണ്ടുവരെയാണു സതേണ്‍ സോണല്‍ കൗണ്‍സില്‍ ചേരുന്നത്.  


വിശിഷ്ടാതിഥികള്‍ക്കായി സാംസ്‌കാരിക വിരുന്ന്

തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് എത്തുന്ന വിശിഷ്ടാതിഥികള്‍ക്കായി സെപ്റ്റംബര്‍ രണ്ടിന് പ്രത്യേക സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായാണു പരിപാടി.  

ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ രണ്ടു മുതല്‍ നഗരത്തിലെ വീഥികള്‍ വൈദ്യുത ദീപങ്ങള്‍കൊണ്ട് അലങ്കരിക്കും. സതേണ്‍ സോണല്‍ കൗണ്‍സില്‍ നടക്കുന്നതിനാല്‍ മണക്കാട് മുതല്‍ കോവളം വരെയുള്ള പ്രധാന വീഥിയുടെ ഇരുവശങ്ങളിലും വൈദ്യുതി ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നുണ്ട്.  

കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ  മുഖ്യമന്ത്രിമാരെയും സെപ്റ്റംബര്‍ നാലിന്  ആലപ്പുഴയില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി വീക്ഷിക്കാന്‍ കേരളം ക്ഷണിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.