തലയിൽ കല്ലു കൊണ്ട് ഇടിച്ചാണ് സാജുവിനെ കൊന്നതെന്നാണ് കണ്ടെത്തൽ. ഇന്നലെ രാത്രി 7 മണിക്ക് ഒരു ബന്ധുവിനൊപ്പം മൊബൈൽ വാങ്ങാൻ പുറത്തുപോയതായിരുന്നു സാജു. പിന്നീട് മടങ്ങി വന്നില്ല.
തിരുവനന്തപുരം : ശ്രീകാര്യം കട്ടേലയിൽ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്‍റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. മൊബൈലിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശ്രീകാര്യം കട്ടേലയിൽ അമ്പാടി നഗർ സ്വദേശി സാജുവിനെയാണ് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയാണ് സാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സാജുവിന്റ സുഹൃത്തുക്കളാണ് രണ്ട് പേരും. തലയിൽ കല്ലു കൊണ്ട് ഇടിച്ചാണ് സാജുവിനെ കൊന്നതെന്നാണ് കണ്ടെത്തൽ. ഇന്നലെ രാത്രി 7 മണിക്ക് ഒരു ബന്ധുവിനൊപ്പം മൊബൈൽ വാങ്ങാൻ പുറത്തുപോയതായിരുന്നു സാജു. പിന്നീട് മടങ്ങി വന്നില്ല.
സുഹൃത്തുക്കളുമായി സാജു മദ്യപിച്ചതിന് പിന്നാലെ ഇയാളുടെ ഫോണ്‍ കൂട്ടാളികള്‍ തട്ടിയെടുത്തിരുന്നു. കല്ലും തടി കഷ്ണങ്ങളും ഉപയോഗിച്ചാണ് സുഹൃത്തുക്കള്‍ സാജുവിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ സാജുവിനെ കട്ടേല ഹോളിട്രിനിറ്റി സ്‌കൂളിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ശ്രീകാര്യം പോലീസെത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന സാജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍
പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം
മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി
നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'
ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍
സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
30ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരത്ത്; വിശിഷ്ടാതിഥികള്‍ക്കായി സാംസ്കാരിക വിരുന്നും
തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; ഗുരുതരാവസ്ഥയിൽ കുട്ടി ആശുപത്രിയിൽ, ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ
തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് യുവമോര്‍ച്ചയുടെ കരിങ്കൊടിയും ചീമുട്ടയേറും; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം; അക്രമിയെ പിടികൂടാതെ പോലീസ്, എഫ്ഐആറിൽ ജാമ്യം കിട്ടുന്ന വകുപ്പുകൾ
ആശുപത്രി മാലിന്യം ആമയിഴഞ്ചാന്‍ തോട്ടിലേക്ക്; കോസ്മോപൊളിറ്റനു മുന്നില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു