login
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണദിനത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഒരുക്കി കിളിമാനൂര്‍ ഗവ. എല്‍പിഎസിലെ കുരുന്നുകള്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണദിനത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഒരുക്കി കിളിമാനൂര്‍ ഗവ. എല്‍പിഎസിലെ കുരുന്നുകള്‍.

കിളിമാനൂര്‍ ഗവ. എല്‍പിഎസിലെ കുട്ടികള്‍ ഒരുക്കിയ ഹ്രസ്വചിത്രത്തില്‍ നിന്ന്‌

കിളിമാനൂര്‍: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണദിനത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ ഒരുക്കി കിളിമാനൂര്‍ ഗവ. എല്‍പിഎസിലെ കുരുന്നുകള്‍. കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്താന്‍ കഴിയാത്തതിനാല്‍ അധ്യാപകര്‍ കുട്ടികളുടെ വീട്ടില്‍ എത്തിയാണ് ഇക്കുറി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്. ബഷീറിന്റെ 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' എന്ന കഥയും അതിലെ കഥാപാത്രങ്ങളുമാണ് 'പാഠം ഒന്ന് ഇമ്മിണി ബല്യ കൊറോണ' എന്ന സ്വതന്ത്ര ദൃശ്യാവിഷ്‌കാരത്തിലൂടെ പുനര്‍ജനിച്ചത്.  

കഥയിലെ നായികയായ സൈനബ തന്റെ ചായക്കടയില്‍ മാസ്‌ക് ധരിക്കാതെ എത്തുന്ന മണ്ടന്‍മുത്തപ്പയ്ക്ക് പുട്ടിനോടൊപ്പം മാസ്‌കും നല്‍കുന്നു. കഥയിലെ ഒറ്റക്കണ്ണന്‍ പോക്കര്‍ തന്റെ കുലത്തൊഴിലായ മുച്ചീട്ടുകളി ഇനി സാമൂഹിക അകലം പാലിച്ചു കൊണ്ടുമാത്രമേ ഉള്ളൂവെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു.

ബഷീറിന്റെ ഗ്രാമഫോണിലൂടെ കേള്‍ക്കുന്ന 'സോജ... രാജകുമാരി' ഗസലിനൊപ്പം കൊറോണ വൈറസിനെതിരെയുള്ള മുന്‍കരുതലുകളും കേള്‍ക്കാം. ബഷീര്‍ അനുസ്മരണത്തോടൊപ്പം മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത കഥാപാത്രങ്ങളെ കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം. 

സ്‌കൂളിലെ അരങ്ങ് യൂട്യൂബ് ചാനലിലൂടെ എല്ലാ കുട്ടികളിലും സന്ദേശം എത്തിക്കാനാണ് അധ്യാപകര്‍ ശ്രമിക്കുന്നത്. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ ചിത്രീകരണ ഉദ്ഘാടനം കലാകാരനും നാടകപ്രവര്‍ത്തകനും കിളിമാനൂര്‍ ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്ററുമായ വി.ആര്‍. സാബു നിര്‍വഹിച്ചു.

    comment

    LATEST NEWS


    'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


    ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


    'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


    കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


    'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


    'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


    11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


    150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.