×
login
സിസിറ്റിവി പ്രവര്‍ത്തനസജ്ജമാക്കാന്‍ ബിജെപിയുടെ ഒപ്പ് ശേഖരണം

ആറോളം ക്യാമറകളും ഡിവിആര്‍ സംവിധാനങ്ങളുമുള്‍പ്പെടെ ലക്ഷങ്ങള്‍ പൊതുജന സഹകരണത്തോടെ കണ്ടെത്തിയാണ് ക്യാമറകള്‍ സ്ഥാപിച്ചത്. സിസിറ്റിവി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ഇന്റര്‍നെറ്റ് തുടങ്ങിയവയ്ക്കുള്ള സാമ്പത്തികവും നല്‍കി പോന്നത് പ്രദേശവാസികളുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു.

ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലെ സിസിറ്റിവികള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ പഞ്ചായത്തധികൃതര്‍ മുന്നോട്ടുവരണമെന്ന ആവശ്യവുമായി ബിജെപി നെടുങ്ങണ്ട ബൂത്തുകമ്മിറ്റി രംഗത്ത്. ഇതിന്റെ ഭാഗമായി നെടുങ്ങണ്ടയില്‍ ഒപ്പ് ശേഖരണത്തിന് തുടക്കം കുറിച്ചു. പഞ്ചായത്തു പരിധിയില്‍ അതിക്രമങ്ങളും സാമൂഹ്യവിരുദ്ധശല്യവും തടയാനായി പൊതുജന പങ്കാളിത്തത്തോടെ അഞ്ചുതെങ്ങ് നെടുങ്ങണ്ട പുതിയപാലം മേഖലയില്‍ സ്ഥാപിച്ച സിസിറ്റിവി ക്യാമറകള്‍ അറ്റക്കുറ്റപ്പണിയില്ലാത്തതുമൂലം നശിച്ചിരുന്നു. ഈ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ വന്‍തുക ആവശ്യമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പ്രദേശവാസികളില്‍ നിന്ന് ഈ തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സിസിറ്റിവി പ്രവര്‍ത്തനസജ്ജമാക്കാന്‍ പഞ്ചായത്തധികൃതര്‍ ഇടപെടണമെന്ന ആവശ്യവുമായാണ് ബിജെപി അഞ്ചുതെങ്ങ് നെടുങ്ങണ്ട ബൂത്ത് കമ്മറ്റി രംഗത്ത് വന്നിരിക്കുന്നത്.

ആറോളം ക്യാമറകളും ഡിവിആര്‍ സംവിധാനങ്ങളുമുള്‍പ്പെടെ ലക്ഷങ്ങള്‍ പൊതുജന സഹകരണത്തോടെ കണ്ടെത്തിയാണ് ക്യാമറകള്‍ സ്ഥാപിച്ചത്. സിസിറ്റിവി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ഇന്റര്‍നെറ്റ് തുടങ്ങിയവയ്ക്കുള്ള സാമ്പത്തികവും നല്‍കി പോന്നത് പ്രദേശവാസികളുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു. പൊതുജനസേവനാര്‍ഥം അഞ്ചുതെങ്ങില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട പദ്ധതിയായിരുന്നു ഇത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായപ്പോഴേക്കും ക്യാമറകള്‍ ഓരോന്നായി തകരാറില്‍ ആകുകയായിരുന്നു. ഇടയ്ക്ക് കനത്ത മഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലില്‍ ഡിവിആര്‍ സിസ്റ്റവും തകര്‍ന്നതോടെ ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലട്ടു. ഇതോടെ പ്രദേശം കേന്ദ്രീകരിച്ച് വന്‍തോതില്‍ ലഹരിമരുന്നുകളുടെ വില്പനയും പിടിച്ചുപറി ഉള്‍പ്പെടെയുള്ള അക്രമ സംഭവങ്ങളും വര്‍ധിക്കുകയും ചെയ്തു.

ഇതോടെയാണ് പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യം പരിഗണിച്ചുകൊണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്യാമറ നന്നാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഒപ്പുശേഖരണത്തിന് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സതീഷ്, യുവമോര്‍ച്ച മണ്ഡലംകമ്മിറ്റി ഭാരവാഹി ശ്യംശര്‍മ, മഹിളാമോര്‍ച്ച ഭാരവാഹികളായ രാഗിണി, റീജ, മിനി, നെടുങ്ങണ്ട ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സുനിലാല്‍, ജനറല്‍ സെക്രട്ടറി സലീവ്, സെക്രട്ടറിമാരായ വിഷ്ണു എസ്. ദീപ്, വിശാല്‍ ബിഎംഎസ് യൂണിയന്‍ സെക്രട്ടറി രമണന്‍, ഭാരവാഹികളായ അനില്‍, കുമാര്‍, റിജു ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

  comment

  LATEST NEWS


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.