×
login
ജന്മദിനാഘോഷം 43 പുസ്തകങ്ങളുമായി സമീര്‍ സിദ്ദീഖി; സന്ദര്‍ശകര്‍ക്കും അന്തേവാസികള്‍ക്കും പുസ്തകങ്ങള്‍ കൈമാറി

പുസ്തക പ്രേമിയും ആര്യനാട് പള്ളിവേട്ട സ്വദേശിയും ഈസ്റ്റ് മാറാടി സ്‌കൂള്‍ അധ്യാപകനുമായ സമീര്‍ സിദ്ദീഖിയുടെ ജന്മദിനത്തിലാണ് പുസ്തകങ്ങള്‍ കൈമാറിയത്. സമീറിന്റെ വീട്ടിലും ആയിരത്തിലധികം പുസ്തകങ്ങളുള്ള ഹോം ലൈബ്രറിയുണ്ട്.

തിരുവന്തപുരം: നാല്‍പ്പത്തി മൂന്നാമത്തെ ജന്മദിനം നാല്‍പ്പത്തി മൂന്ന് പുസ്തകങ്ങള്‍, പുസ്തക കൂടാരത്തിന് നല്‍കി മാതൃകയായി. ഇന്ത്യയിലെ ആദ്യത്തെ സൈക്കോ പാര്‍ക്കായ വെള്ളനാട് കരുണാ സായിയിലെ സന്ദര്‍ശകര്‍ക്കും അന്തേവാസികള്‍ക്കും പുസ്തകവായനയില്‍ താല്‍പര്യം കൂട്ടുന്നതിനായി ആരംഭിച്ച പുസ്തക കൂട്ടിലും പുസ്തക തട്ടുകടയിലുമായി 43 പുസ്തകങ്ങള്‍ കൈമാറി.

പുസ്തക പ്രേമിയും ആര്യനാട് പള്ളിവേട്ട സ്വദേശിയും ഈസ്റ്റ് മാറാടി സ്‌കൂള്‍ അധ്യാപകനുമായ സമീര്‍ സിദ്ദീഖിയുടെ ജന്മദിനത്തിലാണ് പുസ്തകങ്ങള്‍ കൈമാറിയത്. സമീറിന്റെ വീട്ടിലും ആയിരത്തിലധികം പുസ്തകങ്ങളുള്ള ഹോം ലൈബ്രറിയുണ്ട്. എന്‍ എസ് എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ ലൈബ്രറികളിലായി മുപ്പതിനായിരത്തിലേറെ പുസ്തകങ്ങള്‍ ശേഖരിച്ച് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മരണപ്പെട്ട എന്‍ എസ് എസ് റീജിയണല്‍ ഡയറക്ടറായിരുന്ന സജിത് ബാബുവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മനാടായ കടയ്ക്കലില്‍ സജിത് ബാബു മെമ്മോറിയില്‍ ലൈബ്രറി എന്ന പേരില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച എന്‍.എസ് എസ് ഓഫീസര്‍ക്കുള്ള അവാര്‍ഡും സമീര്‍ സിദീഖിയ്ക്ക് ആയിരുന്നു.

കരുണാസായി ഡയറക്ടര്‍ എല്‍ ആര്‍ മധുജന്‍ , സെക്കോളജിസ്റ്റ് മാരായ ഗോകുല്‍ , ആര്യ, ശരണ്യ സ്റ്റെഫി , കരുണ, ഇന്‍ഫോസിസ് സീനിയര്‍ സോഫ്‌റ്റ്വെയര്‍ കണ്‍സല്‍ട്ടന്റ് സയീര്‍ പി സിദീഖി തുടങ്ങിയവര്‍ സംസാരിച്ചു.

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.