×
login
ആശുപത്രി മാലിന്യം ആമയിഴഞ്ചാന്‍ തോട്ടിലേക്ക്; കോസ്മോപൊളിറ്റനു മുന്നില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

ആശുപത്രിയുടെ മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്ന ഭാഗത്താണ് ഭക്ഷണത്തിനായി മീനുകള്‍ കൂട്ടത്തോടെ വസിക്കുന്നത്. അതുകൊണ്ടുതന്നെ മാലിന്യത്തോടൊപ്പം ഒഴുക്കിവിടുന്ന രാസപദാര്‍ത്ഥങ്ങളും മറ്റും മീനുകള്‍ ഭക്ഷിക്കുകയും ഗുരുതരമായ രോഗം ബാധിക്കുകയുമാണ് ചെയ്യുന്നതെന്ന് പരിസര വാസികള്‍ പറയുന്നു.

തിരുവനന്തപുരം: മുറിഞ്ഞപാലത്ത് സ്ഥിതിചെയ്യുന്ന കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റലിനു സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ആശുപത്രി മാലിന്യം  തോട്ടിലേക്ക് ഒഴുക്കിയതാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.  

ആശുപത്രിക്ക് പുറകുവശം പാര്‍ക്കിംഗ് ഗ്രൗണ്ട് അവസാനിക്കുന്നിടത്ത് റോഡിനടിയിലൂടെആമയിഴഞ്ചാന്‍ തോട്ടിലേക്ക് ആശുപത്രിയില്‍ നിന്ന് മലിനജലം ഒഴുക്കാനായി ഡ്രൈയിനേജ് സംവിധാനമുണ്ട്. ഇതിനു സമീപം തന്നെയാണ് വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പമ്പ്ഹൗസും സ്ഥിതിചെയ്യുന്നത്. ആശുപത്രിയില്‍ നിന്നും ഒഴുക്കിവിട്ട വെള്ളത്തിലെ വിഷാംശമാണ് മരുന്നുകള്‍ ചത്തുപൊങ്ങാനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.


ആശുപത്രിയുടെ മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്ന ഭാഗത്താണ് ഭക്ഷണത്തിനായി മീനുകള്‍ കൂട്ടത്തോടെ വസിക്കുന്നത്. അതുകൊണ്ടുതന്നെ മാലിന്യത്തോടൊപ്പം ഒഴുക്കിവിടുന്ന രാസപദാര്‍ത്ഥങ്ങളും മറ്റും മീനുകള്‍ ഭക്ഷിക്കുകയും ഗുരുതരമായ രോഗം ബാധിക്കുകയുമാണ് ചെയ്യുന്നതെന്ന് പരിസര വാസികള്‍ പറയുന്നു. മനുഷ്യാവശിഷ്ടങ്ങളും ശസ്ത്രക്രിയാമാലിന്യങ്ങളുമുള്‍പ്പെടെ തോട്ടിലേക്ക് നിക്ഷേപിക്കുന്നതായും ആരോപണമുണ്ട്. ശുദ്ധജലസ്രോതസുകളെ നശിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭയും ആരോഗ്യവിഭാഗവും നടപടികള്‍ സ്വീകരിക്കാത്തത് ദുരൂഹമാണ്. പരാതികളുണ്ടായാല്‍ ഉടന്‍തന്നെ ആശുപത്രി ഉടമകള്‍ ഇടപെട്ട് അധികൃതരെ വേണ്ടതുപോലെ സ്വാധീനിച്ച് ഒതുക്കിത്തീര്‍ക്കുകയാണ് പതിവ്. രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം ഒഴുക്കിവിടുന്നതുമൂലം പുഴയിലെ മീനുകളുടെ തലയില്‍ ദുര്‍ഗന്ധമുള്ള വ്രണം രൂപപ്പെടാറുണ്ടെന്നും സമീപവാസികള്‍ പറയുന്നു. മീനുകള്‍ ചത്തുപൊങ്ങി അഴുകിയതിന്റെ ദുര്‍ഗന്ധം രൂക്ഷമായതോടെ പരിസരവാസികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മാസ്‌കുള്ളതുകൊണ്ടുമാത്രം പിടിച്ചുനില്‍ക്കുന്നു. വീടിനുള്ളിലിരുന്നുപോലും ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥയാണുള്ളതെന്നാണ് ജനങ്ങളുടെ പരാതി. കൂടാതെ പകര്‍ച്ചവ്യാധി പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് മെഡിക്കല്‍കോളജ് ഹോസ്പിറ്റലില്‍ നിന്നുള്ള മലിനജലം ആമയിഴഞ്ചാന്‍ തോട്ടിലേക്ക് തുറന്നുവിട്ടിരുന്നു. അന്നും ഇതുപോലെ മീനുകള്‍ ചത്തുപൊങ്ങിയതായി നാട്ടുകാര്‍ ഓര്‍ക്കുന്നു.

എന്നാല്‍ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു പറയുന്നത് തോട്ടില്‍ മീന്‍പിടിക്കാന്‍ വന്ന ആരോ വിഷം കലക്കിയതാണെന്നും ഇടയ്ക്കിടയ്ക്ക് ഇതുണ്ടാകാറുണ്ടെന്നുമാണ്. ആശുപത്രിയിലെ മാലിന്യമൊഴുക്കിയതാണ് കാരണമെന്നത് വിമര്‍ശകര്‍ വെറുതേ പറയുന്നതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

  comment

  LATEST NEWS


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം


  ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍; ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ദിലീപ്, ജയിലില്‍ അവരുടെ കൈയ്യകലത്തില്‍ തന്നെ കിട്ടാനായിരുന്നു നീക്കം


  ഓര്‍മ ക്ലിനിക് ആരംഭിക്കുന്നു; ഉദ്ഘാടനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍; വീഡിയോ സന്ദേശം നല്‍ക്കാന്‍ നടന്‍ മോഹന്‍ലാല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.