×
login
ജീവനക്കാരെയും പെന്‍ഷന്‍കാരെയും അവഗണിച്ചു: ഫെറ്റോ

ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ഗഡു കുടിശ്ശികയായിട്ടും ബജറ്റില്‍ യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. കൊവിഡിന്റെ മറവില്‍ മരവിപ്പിച്ച ലീവ് സറണ്ടറിന്റെ കാര്യത്തിലും ബജറ്റ് മൗനം പാലിക്കുകയാണ്. പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കാന്‍ പോലും ധനമന്ത്രി തയ്യാറായില്ല.

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ആദ്യ ബജറ്റില്‍  ജീവനക്കാരെയും പെന്‍ഷന്‍കാരെയും പൂര്‍ണ്ണമായും ധനമന്ത്രി അവഗണിച്ചുവെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം. ശിവദാസും ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാറും ആരോപിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ജീവനക്കാര്‍ വളരെ പ്രതീക്ഷയോടെ കരുതിയിരുന്നതാണ്. എന്നാല്‍ പുനഃപ്പരിശോധന സമിതി റിപ്പോര്‍ട്ട് പോലും പുറത്ത് വിടാതെ തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

 ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ഗഡു കുടിശ്ശികയായിട്ടും ബജറ്റില്‍ യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. കൊവിഡിന്റെ മറവില്‍ മരവിപ്പിച്ച ലീവ് സറണ്ടറിന്റെ കാര്യത്തിലും ബജറ്റ് മൗനം പാലിക്കുകയാണ്. പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കാന്‍ പോലും ധനമന്ത്രി തയ്യാറായില്ല. മെഡിസെപ്പില്‍ സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയും ധനമന്ത്രി ഇല്ലാതാക്കിയെന്ന് ഫെറ്റോ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ അറിയിച്ചു.

 

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.