ചെങ്കല്‍ ചൂള, കഴക്കൂട്ടം നിലയങ്ങളിലെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കിണറില്‍ അകപ്പെട്ട സന്തോഷും രക്ഷപ്പെടുത്തിയ ഉമേഷും
കഴക്കൂട്ടം : കഴക്കൂട്ടം നാറാണത്ത് വീട്ടില്‍ സന്തോഷില്‍ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നത് അഗ്നിരക്ഷാസേനയുടെ അവസരോചിത ഇടപെടലിലാണ്. ഇല്ലായിരുന്നുവെങ്കില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അകപ്പെട്ട സന്തോഷ് മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടേനെ.
സ്വാമിയാര് മഠത്തില്‍ കുളക്കോട്ടുകോണം സുനില്‍ കുമാറിന്റെ വീട്ടിലെ 38 അടിയുള്ള കിണര്‍ വൃത്തിയാക്കുവാന്‍ ഇറങ്ങിയതായിരുന്നു സന്തോഷ്. കിണറ്റിന്റെ അടിവശത്ത് നിന്നും ആറ് തൊടിയോളം ഭാഗത്തെ മണ്ണി ഇടിഞ്ഞ് സന്തോഷിന്റെ ദേഹത്തേക്ക് വീണു. കഴുത്തോളം മണ്ണില്‍ മൂടപ്പെട്ടതിനാല്‍ സന്തോഷ് മണ്ണില്‍ പുതഞ്ഞു. മണ്ണിടിഞ്ഞ് വീണതിനാല്‍ മറ്റുള്ളവര്‍ കിണറ്റിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത് ഏറെ അപകടകരവും. കഴക്കൂട്ടം അഗ്നി രക്ഷാ നിലയത്തെ അറിയിച്ചതിനെ തുടര്‍ന്ന് സേന സംഭവസ്ഥലത്ത് എത്തി. ശ്വാസം എടുക്കാന്‍പോലും പ്രയാസപ്പെടുന്ന സന്തോഷിനെയാണ് അവര്‍ക്ക് കാണാനായത്.
ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഉമേഷ് യൂ. റ്റി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ട്രൈപോഡിന്റയും റോപിന്റെയും സേഫ്റ്റി ബെല്‍റ്റും ധരിച്ച് കിണറ്റിലേക്ക് ഇറങ്ങി. കിണറിന്റെ അടിഭാഗത്ത് നിന്നും അപകടകരമായ രീതിയില്‍ മണ്ണ് ഇടിഞ്ഞിട്ടുള്ളതിനാല്‍ ഏറെ അപകടകരമായ രക്ഷാ പ്രവര്‍ത്തനം. മണ്ണി നീക്കിയാല്‍ മാത്രമേ സന്തോഷിനെ രക്ഷിക്കാനാകൂ. മണ്ണ് നീക്കുന്നതിനടയില് വീണ്ടും കിണറിടിയാനും സാധ്യത ഏറെ. തുടര്‍ന്ന് ഏറെ ശ്രമകരമായി മണ്‍വെട്ടി, പിക്കാസ്, ചിരട്ട, മേസ്തിരിമാര്‍ ഉപയോഗിക്കുന്ന കരണ്ടി തുടങ്ങിയ ഉപയോഗിച്ച് ഒരു മണിക്കൂര്‍ കൊണ്ട് ദേഹത്ത് കിടന്ന മണ്ണ് മാറ്റി, സന്തോഷിനെ പുറത്ത് എത്തിക്കുക ആയിരുന്നു.
ചെങ്കല്‍ ചൂള, കഴക്കൂട്ടം നിലയങ്ങളിലെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്റ്റേഷന് ഓഫീസര്‍മാരായ ഗോപകുമാര്‍,നിതിന്‍രാജ്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍മാരായ രാജേഷ് കുമാര്‍, ജി എസ് ഷാജി, ബൈജു ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ശ്രീ ഷൈന്‍ ബോസ്, രാഹുല്‍, ജിതിന്, സന്തോഷ്, അജേഷ്, രതീഷ്, ജീവന്, സജിത്ത്, ബിജു,ഷഫീഖ് ഇ , ശിവകുമാര്‍,ഷഫീഖ് ജെ സുരേഷ്, ശ്യാമളകുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് യുവമോര്‍ച്ചയുടെ കരിങ്കൊടിയും ചീമുട്ടയേറും; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
മലയോര ഹൈവേ പൂര്‍ത്തിയാകുന്ന ആദ്യ ജില്ലയാകാന്‍ തിരുവനന്തപുരം; 57.37 കിലോമീറ്റര്‍ റോഡില്‍ പകുതിയോളം പൂര്‍ത്തിയായതായി സര്‍ക്കാര്‍
കൈനിറയെ അവാര്‍ഡുകളുമായി ഡോ ഗോമതി ആരതി; അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് അധ്യാപകരും സഹപാഠികളും
ആശുപത്രി മാലിന്യം ആമയിഴഞ്ചാന്‍ തോട്ടിലേക്ക്; കോസ്മോപൊളിറ്റനു മുന്നില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
പതിനാറുകാരിയെ പീഡിപ്പിച്ച ആസാം സ്വദേശി പിടിയില്‍