×
login
അഞ്ചുതെങ്ങില്‍ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു, രക്ഷപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ ബാബു (54) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റോബിൻ, പ്രിൻസ് എന്നിവർ നീന്തി രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായിരിക്കുകയാണ്. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.