×
login
പശ്മീന ഇനത്തില്‍പ്പെട്ട ആടുകളില്‍ നിന്ന് കശ്മീരി ഷാളുകള്‍; നബാര്‍ഡ് സംഘടിപ്പിച്ച ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ ദേശീയ കോണ്‍ക്ലേവ് ആരംഭിച്ചു

ഈ കോണ്‍ക്ലേവില്‍ ഇന്ത്യയാകമാനമുള്ള 58 ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളും അവയുടെ 120-ല്‍പ്പരം പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. കേരളത്തിനെ പ്രതിനിധീകരിച്ച് ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡും (ബി. എച്ച്. പി. സി. എല്‍.) പ്രോമോട്ടിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ സിസ്സയും ആണ് പങ്കെടുക്കുന്നത്. മനോഹരമായ രീതിയില്‍ സ്റ്റാള്‍ ക്രമീകരിച്ച് ബി. എച്ച്. പി. സി. എല്‍. ന്റെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നമ്മുക്കായി.

തിരുവനന്തപുരം: നബാര്‍ഡ് സംഘടിപ്പിച്ചിരിക്കുന്ന  ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ ദേശീയ കോണ്‍ക്ലേവ് ഇന്ന് ലക്‌നൗ ബാങ്കേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റില്‍ ആരംഭിച്ചു. കോണ്‍ക്ലേവ് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഗോവിന്ദ രാജുലു ചിന്താല ഉദ്ഘാടനം ചെയ്തു. അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ പ്രസക്തിയെയും നിരവധി അവസരങ്ങളേയും ഭാവിയെയും പറ്റി പരാമര്‍ശിച്ചു. കൂടാതെ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ചില ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ വിജയഗാഥകളും ഡോ. ജീ. ആര്‍. ചിന്താല ഉദാഹരണങ്ങളായി ഉദ്ധരിച്ചു.  

ലഡാക്കില്‍ -45 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ മാത്രം കാണപ്പെടുന്ന പശ്മീന ഇനത്തില്‍പ്പെട്ട ആടുകളില്‍ നിന്നാണ് ലോകപ്രശസ്തമായ കശ്മീരി ഷാളുകള്‍ നിര്‍മ്മിക്കുന്നത്. ഇത്തരം പശ്മീന ഇനം ആടുകള്‍ മാത്രമേ മികച്ച നിലവാരത്തിലും നീളത്തിലുമുള്ള കമ്പിളി രോമങ്ങള്‍ പ്രദാനം ചെയ്യുന്നുള്ളു പക്ഷേ ആഗോളതാപനം മൂലം ഉണ്ടാകുന്ന കാലവസ്ഥ വ്യതിയാനവും മറ്റും ഇവയുടെ ആവാസവ്യവസ്ഥയെയും കമ്പിളി ഉല്‍പ്പാദനത്തെയും സാരമായി ബാധിക്കുകയും  പരമ്പരാഗതമായി കാശ്മീരി ഷാളുകള്‍ നിര്‍മ്മിക്കുന്ന ആളുകള്‍ക്ക് വലിയ പ്രതിസന്ധിയുമായി മാറിയ സമയത്താണ് അവിടം കേന്ദ്രമാക്കി ഒരു ഓ. എഫ്. പി. ഓ. ഘീീാLooms of Ladakh രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്. ഈ ഓ. എഫ്. പി. ഓ. അവിടത്തെ പരമ്പരാഗത കശ്മീരി ഷാളുകള്‍ നിര്‍മ്മിക്കുന്ന ആളുകള്‍ക്ക് കൈത്താങ്ങായി മാറി, ഇന്ന് ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഷാളുകളുടെ. നിലവാരമനുസരിച്ച്  ഒരേണ്ണത്തിന് ?1,00,000 വരെ നേടിക്കൊടുക്കുന്നു. അതുപോലെ തന്നെ ലോകപ്രശസ്തമാണ്  കോലാപ്പൂരി ചെരുപ്പുകളും. പരമ്പരാഗതമായ രീതിയിലുള്ള നിര്‍മ്മാണം ഇത്  നിര്‍മ്മിക്കുന്ന കരകൗശല വിദഗ്ധര്‍ക്ക് സ്ഥിരമായ ഒരു വരുമാനം നല്‍കുമായിരുന്നില്ല എന്നാല്‍ അവിടെ ആരംഭിച്ച നബാര്‍ഡിന്റെ ഓ. എഫ്. പി. ഓ. വഴി ചെറിയ തോതില്‍ യന്ത്രവല്‍ക്കരണവും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതകളും ഒരുപോലെ ഉപയോഗപ്പെടുത്തിയപ്പോള്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന കരകൗശല വിദഗ്ധര്‍ക്ക് സ്ഥിരമായ മികച്ച വരുമാനം ഉറപ്പാക്കാന്‍ സാധിച്ചു. വടക്കുകിഴക്കന്‍ മേഖലയില്‍ മിസോറമില്‍ സമീപകാലത്ത് 800-റോളം നെയ്ത്തുകാരുമായി  പ്രവര്‍ത്തനം ആരംഭിച്ച കൈത്തറി ഓ. എഫ്. പി. ഓ. . Ramlai Handloom Producer Organization തങ്ങളുടെ പ്രവര്‍ത്തനമികവ് കൊണ്ടും മികച്ച ഉല്‍പ്പന്നങ്ങളാലും   പ്രതിമാസം ശരാശരി 1.5 കോടി രൂപ വിറ്റുവരവ് നേടുന്നു. ഈ മേഖലയിലെ തന്നെ ഏറ്റവും മികച്ച ഒരു ഉദാഹരണമാണീസംരംഭം. 


3 വര്‍ഷംകൊണ്ട് ഇത്രയും നേട്ടം കൈവരിച്ച ഇവര്‍ തങ്ങളുടെ ഉല്‍പന്നങ്ങളുടെ വൈവിദ്ദീകരണവും ഉല്‍പ്പാദനക്ഷമതയും  കൊണ്ട് പ്രതിമാസ വരുമാനം 3 കോടിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഈ ഉദാഹരണങ്ങളിലൂടെ രാജ്യത്തെ ഏത് വിദൂര ഭാഗങ്ങളിലുള്ള കാര്‍ഷികേതര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നബാര്‍ഡിന്റെ ഓ. എഫ്. പി. ഓ. കള്‍ വഴി പരമ്പരാഗതമായ തങ്ങളുടെ തനത് ഉല്‍പ്പന്നങ്ങള്‍ മികച്ച നിലയില്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്തി സ്ഥിര വരുമാനം നേടാന്‍ കഴിയും  എന്ന് ഇത്തരം  ചെറിയ ചെറിയ കൂട്ടായ്മകള്‍ കാണിച്ചു തരുന്നു. ഇവ ഈ മേഖലയിലേക്ക് കടന്നുവരുന്ന തുടക്കക്കാര്‍ക്ക് ഉത്തേജനവും പ്രചോദനവും ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഈ കോണ്‍ക്ലേവില്‍   ഇന്ത്യയാകമാനമുള്ള 58 ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളും അവയുടെ 120-ല്‍പ്പരം പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. കേരളത്തിനെ പ്രതിനിധീകരിച്ച് ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡും (ബി. എച്ച്. പി. സി. എല്‍.) പ്രോമോട്ടിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ സിസ്സയും ആണ് പങ്കെടുക്കുന്നത്. മനോഹരമായ രീതിയില്‍ സ്റ്റാള്‍ ക്രമീകരിച്ച് ബി. എച്ച്. പി. സി. എല്‍. ന്റെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നമ്മുക്കായി. പരമ്പരാഗത കൈത്തറി സാരി, വേഷ്ടി രീതിയില്‍ നിന്നും വ്യത്യസ്തമായി വിവിധ ശൈലിയിലുള്ള വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ ( ഡിസൈനര്‍ വസ്ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഷാളുകള്‍ തുടങ്ങിയ... ) പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചു. മറ്റ് ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളെ തട്ടിച്ചു നോക്കുമ്പോള്‍ ബി. എച്ച്. പി. സി. എല്‍. താരതമ്യേന ഇളയതാണങ്കിലും   നമ്മുടെ നാടിന്റെ കൈത്തറി പെരുമയും ആധുനികതയും വിളിച്ചോതുന്ന രീതിയിലായിരുന്നു നമ്മുടെ സ്റ്റാള്‍. സ്റ്റാള്‍ സന്ദര്‍ശിച്ച നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ജീ. ആര്‍. ചിന്താല അവറുകള്‍ നമ്മെ അഭിനന്ദിക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകിച്ച് മാര്‍ക്കറ്റിംഗിനും മറ്റും നബാര്‍ഡിന്റെ ഭാഗത്തുനിന്നുള്ള സഹായവും  അദ്ദേഹം ഉറപ്പു നല്‍കി. അദ്ദേഹത്തിന് സിസ്സയുടെ ബ്രോഷറുകളും  അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കോപ്പികളും സമ്മാനിച്ചു. കോണ്‍ക്ലേവിനോട് അനുബന്ധിച്ച് വിവിധ ഓ. എഫ്. പി. ഓ. കളെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടി സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അതില്‍ കേരള തനിമയും ആധുനികതയും കൊണ്ട് നമ്മുടെ സ്റ്റാള്‍ ശ്രദ്ധേയമായി. മറ്റ് ഓഫ്-ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ സ്റ്റാളുകളെയും ഉല്‍പ്പന്നങ്ങളെയും പറ്റി അവ എല്ലാം സന്ദര്‍ശിച്ച ശേഷം അടുത്ത പോസ്റ്റില്‍ വിശദീകരിക്കാം. അങ്ങനെ ഒന്നാം ദിനം പ്രൗഢമായ ഗംഭീരമായ ഉദ്ഘാടനവും മറ്റ് സെഷന്‍നുകളുമായി കടന്ന് പോകുന്നു. തുടര്‍ന്നുള്ള വിവരങ്ങള്‍ പിന്നീട് കുറിക്കാം...

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.