login
തിരുവനന്തപുരം‍ മെഡിക്കല്‍ കോളജിന് അത്യാധുനിക സൗകര്യങ്ങളുള്ള ആമ്പുലന്‍സ് നല്‍കി ഐസിഐസിഐ ഫൗണ്ടേഷന്‍

അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളും സാങ്കേതിക വിദ്യകളുമുള്ള ആമ്പുലന്‍സ് മെഡിക്കല്‍ കോളജ് കാമ്പസില്‍ ഉണ്ടാകും. മെഡിക്കല്‍ കോളജില്‍ അഡ്മിഷനും ഡിസ്ചാര്‍ജും ചെയ്യുന്ന രോഗികള്‍ക്ക് സേവനം ലഭ്യമായിരിക്കും

തിരുവനന്തപുരം: ഐസിഐസിഐ ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷന്‍ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് ആമ്പുലന്‍സ് സംഭാവന ചെയ്തു. ഐസിഐസിഐ ബാങ്ക് കേരള റീട്ടെയില്‍ സോണല്‍ മേധാവി രജീഷ് കളപ്പുരയിലിന്റെ സാന്നിദ്ധ്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ആമ്പുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു.  

അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളും സാങ്കേതിക വിദ്യകളുമുള്ള ആമ്പുലന്‍സ് മെഡിക്കല്‍ കോളജ് കാമ്പസില്‍ ഉണ്ടാകും. മെഡിക്കല്‍ കോളജില്‍ അഡ്മിഷനും ഡിസ്ചാര്‍ജും ചെയ്യുന്ന രോഗികള്‍ക്ക് സേവനം ലഭ്യമായിരിക്കും. കാമ്പസിനുള്ളില്‍ തന്നെ രോഗികളെ വിവിധ ബ്ലോക്കുകളിലേക്കും സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലേക്കും മാറ്റുന്നതിനും ആമ്പുലന്‍സ് ഉപയോഗിക്കാം.

 

 

    comment

    LATEST NEWS


    ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


    ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


    ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


    കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


    മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


    തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


    ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


    ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.