login
ഹൈമവതി കാമ്പസില്‍ വീണ്ടും തിരിച്ചെത്തിയോ? വിജനമായ കാമ്പസിലെ ഹൈമവതിക്കുളത്തിന് സമീപം നിലവിളികളും പാട്ടുമെന്ന്

മാസങ്ങളായി ആളനക്കമില്ലാതെ കിടക്കുന്ന കാമ്പസിലെ ഹൈമവതിക്കുളത്തിന് സമീപത്തു നിന്ന് നട്ടുച്ചസമയത്തും രാത്രിയിലും ഒറ്റപ്പെട്ട പാട്ടും നിലവിളികളും പതിവായതോടെയാണ് പേടിപ്പെടുത്തുന്ന പഴയ കഥകള്‍ നാട്ടുകാരുടെ മനസ്സില്‍ വീണ്ടും ചേക്കേറിയത്.

തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഹൈമവതിക്കുളത്തില്‍ നിന്ന് എന്നെന്നേക്കുമായി കുടിയിറക്കപ്പെട്ടുവെന്നുകരുതിയ 'ഹൈമവതിയെന്ന' യക്ഷി വീണ്ടും തിരിച്ചെത്തിയോ എന്ന് സംശയം. ഇതോടെ കാമ്പസിലെ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ മനസ്സില്‍ 'ഹൈമവതിപ്പേടി' തിരികെയെത്തി. മാസങ്ങളായി ആളനക്കമില്ലാതെ കിടക്കുന്ന കാമ്പസിലെ ഹൈമവതിക്കുളത്തിന് സമീപത്തു നിന്ന് നട്ടുച്ചസമയത്തും രാത്രിയിലും ഒറ്റപ്പെട്ട പാട്ടും നിലവിളികളും പതിവായതോടെയാണ് പേടിപ്പെടുത്തുന്ന പഴയ കഥകള്‍ നാട്ടുകാരുടെ മനസ്സില്‍ വീണ്ടും ചേക്കേറിയത്.

എന്നാല്‍, ഇപ്പോഴത്തെ സംഭവത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്നും ഇവരുടെ സൈ്വര വിഹാരത്തിന് തടസം വരാതിരിക്കാന്‍ ചിലരുടെ ഭാവനയില്‍ തെളിഞ്ഞ പദ്ധതിയാണ് ഹൈമവതിയെ വീണ്ടും കുളത്തിലെത്തിച്ചുള്ള ഭയപ്പാട് സൃഷ്ടിക്കല്‍ എന്നുമാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തല്‍.

ഏതാനും ആഴ്ചകളായി പണ്ടത്തെപ്പോലുള്ള അപസ്വരങ്ങള്‍ ആ ഭാഗത്തുനിന്ന് ഉയരുന്നതായി ആക്ഷേപം ഉണ്ടായതിനെ തുടര്‍ന്ന് കാമ്പസിലെ സുരക്ഷാ ചുമതലയുള്ള ജീവനക്കാര്‍ അസമയങ്ങളിലെത്തി പരിശോധന നടത്തി. നാട്ടുകാരുടെ ആവലാതിയില്‍ കഴമ്പുണ്ടെങ്കിലും പുറത്തുനിന്നുള്ള ആരെയും കണ്ടെത്താനായില്ലെന്നും സാക്ഷ്യപ്പെടുത്തുന്നു. അതിനു ശേഷം ജീവനക്കാര്‍ ഇപ്പോള്‍ ആ ഭാഗത്തേക്ക് എത്തിനോക്കാറില്ല.

പണ്ടെങ്ങോ ക്യാമ്പസിന്റെ ഒരു ഭാഗത്തുള്ള കുളത്തില്‍ മുങ്ങിമരിച്ച ഹൈമവതിയെന്ന യുവതിയുടെ പ്രേതം ഇന്നും അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു എന്നായിരുന്നു വിശ്വാസം. 1950 കളില്‍ അവിടെ താമസിച്ചിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിലെ യുവതിയായിരുന്നു ഹൈമവതി. അന്യജാതിക്കാരനായ ഒരു യുവാവുമൊത്തുള്ള പ്രണയം ഹൈമവതിയുടെ വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഹൈമവതിയുടെ ദുരൂഹ മരണം ഉണ്ടാകുന്നത്.

ആഗ്രഹം പൂര്‍ത്തിയാക്കാതെ മരിച്ച അവളുടെ പ്രേതം യക്ഷിയായി ആ കാടുകളില്‍ ചുറ്റിത്തിരിയുന്നുവെന്നും കാര്യവട്ടം കാമ്പസിലെ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍അസമയങ്ങളില്‍ കാട്ടില്‍ നിന്ന് ഒരു സ്ത്രീയുടെ നിലവിളി കേട്ടിരുന്നു എന്നൊക്കെയാണ് പ്രചരിച്ച കഥകള്‍. നവീകരണത്തിലൂടെ കുളത്തിലെ നിഗൂഢതകള്‍ മാറ്റി ഒരിക്കലും വറ്റാത്ത ശുദ്ധജല സ്രോതസ്സായി ഹൈമവതിക്കുളത്തെ അധികൃതര്‍ മാറ്റിയിരുന്നു. കാട് മൂടിക്കിടന്ന ചിറയും പരിസരവും വിദ്യാര്‍ത്ഥി സൗഹൃദ നോളജ് പാര്‍ക്കാക്കുകയും സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പില്‍ നിന്ന് 15 ലക്ഷം ചെലവഴിച്ച് ചിറയും പരിസരവും നവീകരിക്കുകയും ചെയ്തു.

നവീകരണ ഘട്ടത്തില്‍ കരാറെടുത്തവര്‍ക്ക് ഏറെ ദുരിതങ്ങള്‍ നേരിടേണ്ടിവന്നു. പട്ടാപ്പകല്‍ പോലും ആരും കടന്നുചെല്ലാത്ത ഇവിടെ ജോലിക്ക് തദ്ദേശീയരായ തൊഴിലാളികള്‍ ആരും താല്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നുള്ള തൊഴിലാളികളെയാണ് ജോലിക്കായി നിയോഗിച്ചത്. ഓരോ ദിവസവും പണിക്കെത്തുന്ന തൊഴിലാളികള്‍ പണി ആരംഭിച്ച് അധികം വൈകാതെതന്നെ യക്ഷിക്കഥകള്‍ കേട്ട് പേടിച്ച് പണി ഉപേക്ഷിച്ച് പോയതിനാല്‍ ജോലിക്ക് ആളെ കിട്ടാതായതോടെ കരാറുകാരന്‍ രണ്ട് ഹിറ്റാച്ചി എത്തിച്ച് പണികള്‍ തുടങ്ങിയെങ്കിലും ഏറെ വൈകാതെ അത് രണ്ടും കുളത്തിലെ ചെളിയില്‍ മുങ്ങിത്താണു തകരാറിലായി.

പിന്നീട് ഏറെ പണിപ്പെട്ടാണ് അവ രണ്ടും കരയ്ക്കെത്തിച്ചത്. രഹസ്യമായി പൂജാകര്‍മ്മങ്ങള്‍ നടത്തിയ ശേഷമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

    comment

    LATEST NEWS


    കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


    ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


    രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


    പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്


    'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ട; നഴ്‌സറി മുതലുള്ള എല്ലാ സ്‌കൂളുകളും തുറക്കും'; കൊറോണയെ വാക്‌സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍


    അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു


    'അപ്‌ന ബൂത്ത് കൊറോണ മുക്ത്'; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ


    സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ക്രൈംബ്രാഞ്ച് കള്ളം പറഞ്ഞു, വ്യാജ രേഖ നല്‍കി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.