×
login
ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്

കരിച്ചാറ നാദര്‍ഷ ചെയര്‍മാനും എഴുത്തുകാരി പ്രിയാ ശ്യാം, സതീശന്‍ പിച്ചിമംഗലം, അജു കെ. മധു, തുടങ്ങിയവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണാര്‍ത്ഥം ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ജവഹര്‍ പുരസ്‌ക്കാരം 'ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്. കലാ- സാംസ്‌കാരിക- മാധ്യമ -വിദ്യാഭ്യാസ-  ജീവകാരുണ്യ മേഖലയില്‍ മികവു പുലര്‍ത്തുന്ന വ്യക്തികള്‍ക്കാണ് എല്ലാവര്‍ഷവും ജവഹര്‍ പുരസ്‌കാരം നല്‍കുന്നത്.

ശിവാകൈലാസിനു പുറമെ പൊതുപ്രവര്‍ത്തന രംഗത്തെ മികവിന് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷണന്‍, കലാരംഗത്ത് മിനി സ്‌ക്രീന്‍ താരം ബാലന്‍ മന്നാടിയാര്‍, വിദ്യാഭ്യാസ രംഗത്ത് കണ്ണശ മിഷന്‍ ഹൈസ്‌കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശ, ജീവകാരുണ്യ പ്രവര്‍ത്തകന്‍ കുടപ്പനമൂട് ഷാജഹാന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.  

കരിച്ചാറ നാദര്‍ഷ ചെയര്‍മാനും എഴുത്തുകാരി പ്രിയാ ശ്യാം, സതീശന്‍ പിച്ചിമംഗലം, അജു കെ. മധു, തുടങ്ങിയവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.


ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അന്‍പത്തിയെട്ടാം ചരമദിനമായ മെയ് 27 വെള്ളിയാഴ്ച രാവിലെ 10.30  ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് കുന്നത്തൂര്‍. ജെ. പ്രകാശ് അറിയിച്ചു

 

 

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.