തിരുവനന്തപുരം: ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ അക്രമിച്ച പ്രതി പിടിയില്‍. തിരുവനന്തപുരം, വര്‍ക്കല ഇടവ കാപ്പില്‍ കണ്ണമൂട് എന്‍.എന്‍. കോട്ടേജില്‍ ലിജുഖാനാ(30)ണ് പിടിയിലായത്. ഇയാള്‍ പെണ്‍കുട്ടികളെ സ്ഥിരം ശല്യം ചെയ്യുന്നയാളാണെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10ന് ഇടവ മരക്കടമുക്കിനു സമീപമായിരുന്നു സംഭവം. ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. സംഭവശേഷം ഒളിവില്‍പ്പോയ പ്രതിയെ നിരവധി സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിക്കാന്‍ സാധിച്ചത്.
അയിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി.കെ.ശ്രീജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. എസ്.സജിത്ത്, എ.എസ്.ഐ. സുനില്‍, പോലീസുകാരായ സജീവ്, ജയ് മുരുകന്, ശംഭു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: