തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും മാലപൊട്ടിച്ച് കേരളത്തിലേക്ക് കടന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കഠിനംകുളം സ്വദേശി സജാദാണ് തിരുവനന്തപുരം പള്ളിച്ചലിന് സമീപം അപകടത്തില്‍പ്പെട്ട് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമല്‍ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പുലര്‍ച്ചെ അഞ്ചുമണിയോടെ തമിഴ്നാട്ടിലെ തക്കലയില്വെച്ചാണ് യുവതിയുടെ 11 പവന്റെ മാല ഇരുവരും ചേര്‍ന്ന് കൈക്കലാക്കിയത്. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. കൃത്യത്തിന് ശേഷം ദേശീയപാതവഴി മടങ്ങവെയാണ് ഡിവൈഡറില്‍ തട്ടിയാണ് അപകടമുണ്ടായത്. ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവന് രക്ഷിക്കാനായില്ല.
മാല അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമലിന്റെ കയ്യില്‍നിന്ന് കണ്ടെടുത്തു.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: