×
login
രക്തം ദാനം ചെയ്യാൻ വിസമ്മതിച്ചു; യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാർത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച് എസ്എഫ്ഐ, പരാതി നൽകാതിരിക്കാനും ഭീഷണി

ആറ്റിങ്ങല്‍ സ്വദേശിയായ അറബിക് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. അവശനിലയിലായ വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: രക്തം ദാനംചെയ്യാന്‍ വിസമ്മതിച്ചതിന് യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തില്‍ തല്ലിച്ചതച്ചു. ആറ്റിങ്ങല്‍ സ്വദേശിയായ അറബിക് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. അവശനിലയിലായ വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഒരു രോഗിക്ക് രക്തദാനം ചെയ്യാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യകാരണങ്ങളാല്‍ രക്തം ദാനംചെയ്യാന്‍ കഴിയില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ഇത് എസ്എഫ്ഐ യൂണിറ്റ് ഓഫീസിലെത്തി നേതാക്കളെ അറിയിക്കാന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിന് തയ്യാറാവാത്തതാണ് മര്‍ദ്ദനത്തിന് കാരണം. തലയിലുള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിച്ചു.

അനുനയവും ഭീഷണിയുമായി എസ്.എഫ്.ഐ നേതാക്കള്‍ എത്തിയതോടെ രക്ഷിതാക്കള്‍ പരാതി നല്‍കിയില്ല. മകന്റെ തുടര്‍പഠനത്തെ ബാധിക്കുമെന്ന ഭയവും ഉണ്ടായിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ബിരുദത്തിന് ഹൈദരാബാദിലാണ് പഠിച്ചിരുന്നത്.

    comment

    LATEST NEWS


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


    അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.