×
login
മീഡിയ വോയ്‌സ് കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് ശിവാകൈലാസിന്

ജൂലൈ ഒന്ന് വൈകിട്ട് 5ന് തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ആന്റണി രാജു പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തിരുവനന്തപുരം: മീഡിയ വോയ്‌സ് ടിവി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് 'ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്. ജന്മഭൂമിയിലൂടെ ശിവാകൈലാസ് എഴുതിയ സാമൂഹിക പ്രതിബദ്ധതയുള്ള വിവിധ ലേഖനങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് ബി.ഹര്‍ഷകുമാര്‍ ചെയര്‍മാനും, ശിവകുമാര്‍, മീഡിയ വോയ്‌സ് ചീഫ് എഡിറ്റര്‍ ഡോ. അലക്‌സ് വള്ളിക്കുന്നം എന്നിവര്‍ അംഗങ്ങളുമായ ജൂറി കമ്മറ്റി അറിയിച്ചു.

ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും സിനിമാതാരവുമായ പ്രേംകുമാര്‍, സാമൂഹ്യ പ്രവര്‍ത്തകരായ ഡോ.ശാഹുല്‍ ഹമീദ്, മുകേഷ് നായര്‍, മുഹമ്മദ് ആസിഫ്, കവയത്രി രഹ്ന പേഴുമ്മൂട്, നടന്‍ ബാലന്‍ മന്നാടിയാര്‍, നര്‍ത്തകി അപര്‍ണ മുരളികൃഷ്ണ, ജീവകാരണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ തണല്‍ റവന്യു ടവര്‍ എന്നിവര്‍ക്കാണ് മറ്റു പുരസ്‌ക്കാരങ്ങള്‍.


ജൂലൈ ഒന്ന് വൈകിട്ട് 5ന് തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ആന്റണി രാജു പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാധ്യമരംഗത്ത് അന്തര്‍ദേശീയ, ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പടെ ശിവാകൈലാസിന് ലഭിക്കുന്ന 67മത്തെ പുരസ്‌ക്കാരമാണിത്. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയാണ്. ബിന്ദുവാണ് ഭാര്യ. മക്കള്‍: അഭിരാമി, അരുന്ധതി

 

    comment

    LATEST NEWS


    ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


    വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


    മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


    10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


    വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


    രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.